2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് പാടം ജൈവകര്‍ഷക കൂട്ടായ്മ

ഫറോക്ക്: പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് പാടം ജൈവകര്‍ഷക കൂട്ടായ്മ. നല്ലൂര്‍ പുതുക്കഴിപ്പാടത്തെ അഞ്ചേക്കറിലാണ് പാടം കൂട്ടായ്മ വിത്തിറക്കിയത്.
ജൈവരീതി മാത്രം അവലംബച്ച് നടത്തിയ നെല്‍കൃഷി ഫറോക്ക് കൃഷിഭവന്റെ സഹകരണത്തോടെയാണ് നടത്തിയത്. കൊയ്ത്തുത്സവം ഫറോക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. റുബീന ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ തിയ്യത്ത് ഉണ്ണികൃഷ്ണന്‍, സി.വി ഷീബ, പാടം കൂട്ടായ്മ പ്രസിഡന്റ് പി. സുന്ദരന്‍, സെക്രട്ടറി ടി. ശിവദാസന്‍, ഇ. വിജയകുമാരി, പി. വിജയന്‍, സി.കെ മുരളീധരന്‍, കെ.എം കൃഷ്ണകുമാര്‍, സി. മനോജ്, കെ. ബൈജു, പൊന്നേപറമ്പത്ത് മധു, കെ. സുധാകരന്‍, വി. ആനന്ദകൃഷ്ണന്‍ സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News