2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

നെല്‍കൃഷിയില്‍ നൂറുമേനി വിളയിച്ച് മൂവര്‍സംഘം

പെരുമണ്ണ: മാമ്പുഴ വയലില്‍ നൂറുമേനി വിളയിച്ച് മൂവര്‍സംഘം. ആധാരമെഴുത്ത് ജോലിക്കാരനായ മുതുവോട്ട് ബാലന്‍ നായര്‍, പെരുമണ്ണ റൂട്ടിലോടുന്ന സിറ്റി ബസിലെ കണ്ടക്ടര്‍ മുതുവോട്ട് സതീശന്‍, അയല്‍ക്കാരന്‍ ഇലക്ട്രീഷ്യന്‍ എം. സുരേഷ് എന്നിവരാണ് മാമ്പുഴയോട് ചേര്‍ന്ന വയലില്‍ നൂറുമേനി വിളയിച്ചത്.
മുതുവോട്ട് എടശ്ശേരിതാഴം വയലില്‍ ആറുമാസം മുന്‍പാണ് ഇവര്‍ കൃഷിയിറക്കിയത്. മുണ്ടകന്‍ ഇനത്തില്‍പെട്ട വിത്താണ് ഉപയോഗിച്ചത്. പെരുമണ്ണ കൃഷിഭവന്റെ മാര്‍ഗ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
പെരുമണ്ണ, പെരുവയല്‍, ഒളവണ്ണ പഞ്ചായത്ത് പ്രദേശങ്ങളില്‍ മണ്ണുമാഫിയകള്‍ പിടിമുറുക്കുമ്പോള്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കൊയ്ത്തിനുഷം നിലം ഉഴുതുമറിക്കുന്നതിനായി ട്രാക്ടര്‍ സൗകര്യവും കൃഷിവകുപ്പില്‍ നിന്ന് പരമാവധി സഹായങ്ങളും ലഭ്യമാക്കുമെന്ന് പെരുമണ്ണ കൃഷി ഓഫിസര്‍ എം. അനിതാ ഭായ് പാഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.