2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

നെല്ലുകുത്താന്‍ മില്ലില്‍ പോയി കാത്തുനില്‍ക്കേണ്ട നെല്‍കര്‍ഷകര്‍ക്കായി ‘മിനി റൈസ് മില്ല്’ റെഡി

ചെറുവത്തൂര്‍: ഇനി നെല്ലുകുത്തി അരിയിക്കാന്‍ മില്ല് വരെ പോയി കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. എളുപ്പത്തിലും ലാഭകരമായും നെല്ല് കുത്തിയെടുക്കാവുന്ന മിനി റൈസ് മില്‍ സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിക്കും. ജില്ലയില്‍ കൃഷി വകുപ്പ് മുഖേന സബ്‌സിഡി നല്‍കി കര്‍ഷകരുടെ കൂട്ടായ്മയായ പാടശേഖര സമിതിയിലൂടെ മിനി റൈസ് മില്ല് എത്തിക്കാനാണ് കൃഷി വകുപ്പ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിനി മില്ലില്‍ ഒരു മണിക്കൂറില്‍ ഏതാണ്ട് 120 മുതല്‍ 150 കിലോഗ്രാം വരെ നെല്ല് കുത്തിയെടുക്കാം. 39,900 രൂപയാണ് വില. എന്നാല്‍ പാടശേഖര സമിതികള്‍ മുഖേന മിനി റൈസ് മില്ല് വാങ്ങുമ്പോള്‍ നാലായിരം രൂപ മാത്രം നല്‍കിയാല്‍ മതി. വൈദ്യുതി ചെലവ് കുറവായ ഈ ഉപകരണത്തില്‍നിന്ന് ഒരുകിലോ നെല്ല് കുത്തിയെടുക്കാന്‍ 30 പൈസ മാത്രമാണ് ചെലവെന്നും നിര്‍മാതാക്കള്‍ പറയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.