2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നെല്ലിന്റെ താങ്ങുവില 60 രൂപ കൂട്ടി

ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 60 രൂപ കൂട്ടി. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയുടേതാണു തീരുമാനം. സാധാരണ നെല്ലിന്റെ വില ഇതോടെ 1,410 രൂപയില്‍ നിന്ന് 1,470 രൂപയും, എ ഗ്രേഡിന്റെ വില 1,450ല്‍ നിന്ന് 1,510 രൂപയായും വര്‍ധിച്ചു. പയര്‍വര്‍ഗങ്ങളുടെ മിനിമം താങ്ങുവില 425 രൂപയായും വര്‍ധിപ്പിച്ചു. 52,225 രൂപയാണ് ഒരുക്വിന്റല്‍ പയര്‍വര്‍ഗങ്ങളുടെ വില. കാര്‍ഷിക വിലനിര്‍ണയ കമ്മിഷന്റെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലും നെല്ലിന്റെ താങ്ങുവില 50 രൂപയായി ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന വിലയാണ് താങ്ങുവില അഥവാ എം.എസ്.പി.
അതേസമയം കേരളം, തമിഴ്‌നാട്, നാഗാലാന്‍ഡ് എന്നീ മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭ 62,307 ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. ഈ സംസ്ഥാനങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിഭാഗത്തിന് 41,800 ടണ്ണും ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള വിഭാഗത്തിന് 20,507 ടണ്ണുമാണ് അനുവദിച്ചത്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്ത ഈ മൂന്നു സംസ്ഥാനങ്ങളും റേഷന്‍ കടകള്‍ വഴിയായിരിക്കും വിതരണം ചെയ്യുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.