2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നെയ്യാറിലെ സിംഹപാര്‍ക്ക് കടുവകളുടെ ആശുപത്രിയായി മാറുന്നു

കാട്ടാക്കട: കടുവകള്‍ക്ക് ആതുരാലയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വൈല്‍ഡ് ലൈഫ് സൊസൈറ്റിയും ഗ്ലോബല്‍ ടൈഗര്‍ഫോറവും നയരേഖകള്‍ ചിട്ടപ്പെടുത്തുന്നതിനിടെ സംസ്ഥാന വനം വകുപ്പ് ഒരു പടി മുന്നോട്ട്. വംശനാശത്തിന്റെ വക്കിലായ കടുവകള്‍ക്കായി ഒരു ആതുരാലയം തുടങ്ങാനുള്ള നീക്കത്തിലാണ് ഇവര്‍. നെയ്യാറിലെ സിംഹസഫാരി പാര്‍ക്കില്‍ അതിനുള്ള സൗകര്യം തേടുന്ന തിരക്കിലാണ്. ആശുപത്രി നെയ്യാറിലെ തുരുത്തില്‍ പശ്ചിമഘട്ടവികസനപദ്ധതിയില്‍പ്പെടുത്തി 10 ഏക്കറില്‍ 1985 ല്‍ ആരംഭിച്ച നെയ്യാര്‍ സിംഹ സഫാരി പാര്‍ക്ക് ഏറെക്കാലം നെയ്യാറിന്റെ ആകര്‍ഷകമായിരുന്നു. ബോട്ട് വഴിയും വാഹനം വഴിയും കൂട്ടത്തോടെയാണ് സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നത്.
15 ഓളം സിംഹങ്ങള്‍ ഉണ്ടായിരുന്ന പാര്‍ക്കാണിത്. അവറ്റകളുടെ പ്രസവം പോലും ഇവിടെ നടന്നിരുന്നു. ആണ്‍ സിംഹങ്ങളെ വന്ധ്യംകരിയ്ക്കുക എന്നതിലാണ് ആരംഭിച്ചത്. വന്ധ്യംകരിക്കപ്പെട്ടതോടെ പാര്‍ക്കിനകത്ത് പ്രസവം പോലും നടക്കാതെ ആയതോടെ എണ്ണവും കുറഞ്ഞു. തുറന്ന അന്തരീക്ഷത്തില്‍ സിംഹങ്ങളെ കാണാന്‍ എത്തുന്നവര്‍ക്ക് ഉള്ള സിംഹങ്ങളെ കണ്ട് മടങ്ങിപോകേണ്ട അവസ്ഥ. അതിനാല്‍ ആരും ഇവിടെ വരാന്‍ താല്‍പ്പര്യമെടുക്കാറില്ല. പാര്‍ക്ക് നവീകരിക്കാനും സഞ്ചാരികളെ ആകര്‍ഷിക്കാനും നിരവധി പദ്ധതികള്‍ തയാറാക്കിയെങ്കിലും അതൊന്നും നടന്നില്ല. പാര്‍ക്കില്‍ തന്നെ ജനിച്ചു വളര്‍ന്ന സിംഹങ്ങളാണ് ഇവിടുള്ളത് അതിനെ മാറ്റി പുതിയ സിംഹങ്ങളെ ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ നിന്നും കൊണ്ടു വരാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഇവിടെ പുതിയ നീക്കവുമായി വനം വകുപ്പ് എത്തുന്നത്.
സംസ്ഥാനത്തെ ഏക സിംഹസഫാരി പാര്‍ക്കാണിത്. ഇവിടെ സിംഹങ്ങള്‍ക്കായി പുതിയ കൂടുകള്‍ ഇവിടെ നിര്‍മിച്ചിട്ടുണ്ട്. സൂ അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ചട്ടപ്രകാരം ചികിത്സ നടത്താനും പരിചരിക്കാനും ഉള്ള സൗകര്യം നെയ്യാറിലെ സിംഹ സഫാരി പാര്‍ക്കിനാണ് ഉള്ളത്. ഇങ്ങനെ പ്രത്യേക രീതിയില്‍ നിര്‍മിച്ച കൂടുകള്‍ക്കായുള്ള അന്വേഷണത്തിലാണ് കടുവകള്‍ക്ക് ആശുപത്രിയ്ക്കായി നെയ്യാര്‍ പാര്‍ക്കിനെ തിരഞ്ഞെടുത്തത്.
അടുത്തിടെ ഇവിടെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് നാട്ടിലിറങ്ങിയ കടുവകളേയും പുലികളേയും ഇവിടുത്തെ കൂടുകളിലാണ് എത്തിച്ചതും വിദഗ്ധ പരിചരണം നല്‍കി രക്ഷപ്പെടുത്തിയതും. ഈ പശ്ചാത്തലത്തിലാണ് ആതുരാലയത്തിനായി നെയ്യാറിന് നറുക്ക് വീണത്. കടുവ സംരക്ഷണ സമിതിയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെ എത്തി പരിശോധന നടത്തും. അതിനുശേഷമാകും പ്രഖ്യാപനം.
ഇവിടെ വെറ്റിറിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനവും ഉണ്ടാകും. സംസ്ഥാനത്തിനു പുറമേ അന്യസംസ്ഥാനത്തെ കടുവകള്‍ക്കും പുലികള്‍ക്കും വേണ്ടിയും ഇത് തുറന്നു നല്‍കാനുള്ള നീക്കവും വനം വകുപ്പ് നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.