2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

നെയ്മറെ കൈമാറില്ലെന്ന് ബാഴ്‌സ

മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണയില്‍ തുടരും. താരത്തെ തത്കാലം കൈമാറാന്‍ ഉദേശിക്കുന്നില്ലെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണയുടെ സാമ്പത്തിക കാര്യങ്ങളുടെ വൈസ് പ്രസിഡന്റ് സൂസന്ന മോണെ ഇക്കാര്യം സ്ഥിരീകരിച്ചു.
നേരത്തെ വാര്‍ഷിക പ്രതിഫലം ഉയര്‍ത്താത്തതിനെ തുടര്‍ന്ന് നെയ്മര്‍ ക്ലബ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. താരത്തെ സ്വന്തമാക്കാനും ക്ലബുകള്‍ രംഗത്തെത്തിയത് അഭ്യൂഹം ശക്തമാക്കുകയും ചെയ്തു. 190 മില്യണ്‍ യൂറോയായിരുന്നു നെയ്മറിന് ക്ലബിട്ടിരുന്ന അടിസ്ഥാന വില.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.