2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

നെയ്മര്‍ പി.എസ്.ജി വിടും

 

പാരിസ്: പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. സീസണിന്റെ തുടക്കം മുതല്‍ തന്നെ താരം ക്ലബ് വിടുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ പി.എസ്.ജിയുടെ അടുത്ത ഏതാനും മത്സരത്തിനുള്ള ടീമില്‍ നെയ്മര്‍ ഇടം പിടിക്കാതിരുന്നതോടെയാണ് താരം പാരിസ് വിടുമെന്ന് ഉറപ്പായത്. പ്രീമിയര്‍ ലീഗിലേക്ക് പോകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ വിന്‍ഡോ അടഞ്ഞതിനാല്‍ ഇംഗ്ലണ്ടിലേക്കുള്ള വഴികളും അടഞ്ഞു. ഇതോടെ താരം ലാലിഗയില്‍ തന്നെ എത്തുമെന്നാണ് സൂചിപ്പിക്കുന്നത്. ഇതിനായി റയലും ബാഴ്‌സയുമായിരുന്നു രംഗത്തുണ്ടായിരുന്നത്. നെയ്മറിനെ തിരിച്ചെത്തിക്കാന്‍ ബാഴ്‌സലോണ അധികൃതര്‍ പി.എസ്.ജി അധികൃതരുമായി സംസാരിച്ചെന്ന് കാറ്റാലന്‍ റേഡിയോ റാക്ക് 1 ഉം കാറ്റാലന്‍ ടി.വി 3യും റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് താരമായിരുന്ന എറിക് അബിഡാല്‍ നെയ്മറിന്റെ വിഷയം പി.എസ്.ജി അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നാണ് ടി.വി റിപ്പോര്‍ട്ട് ചെയ്തത്.
നെയ്മര്‍ ബാഴ്‌സലോണയിലേക്കെത്തുകയാണെങ്കില്‍ ഇവാന്‍ റാക്കിട്ടിച്ചിനേയോ ഫിലിപ്പ് കൂട്ടീഞ്ഞോയേയോ പകരമായി പി.എസ്.ജിക്ക് നല്‍കേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.