2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ വെബ്‌സൈറ്റിലെ വീഴ്ച കണ്ടെത്തി പാനൂരിലെ വിദ്യാര്‍ഥി

ചൊക്ലി (കണ്ണൂര്‍): നെതര്‍ലാന്‍ഡ് സര്‍ക്കാരിന്റെ വെബ്‌സൈറ്റിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ശ്രദ്ധേയനായിരിക്കുകയാണു കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി. ഡച്ച് സര്‍ക്കാരിനു കീഴിലുള്ള വെബ്‌സൈറ്റായ ിമമൃിലറലൃഹമിറ.ിഹ ലെ സുരക്ഷാപിഴവാണു പാനൂര്‍ കടവത്തൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്മില്‍ കണ്ടെത്തിയത്. സുരക്ഷാപിഴവ് കാരണം വെബ്‌സൈറ്റിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 38000ഓളം ഉപയോക്താക്കളുടെ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന ഗുരുതരമായ പിഴവാണ് അഷ്മില്‍ കണ്ടെത്തിയത്.
ഇതു ഡച്ച് സര്‍ക്കാരിന്റെ സൈബര്‍സുരക്ഷാ വിഭാഗത്തെ ഔദ്യോഗികമായി ഇ- മെയില്‍ വഴി അറിയിച്ചതിനെ തുടര്‍ന്നു കണ്ടെത്തല്‍ ഗുരുതരമാണെന്നും ഈ പിഴവ് അടച്ചെന്നും അഷ്മിലിനു മറുപടി ലഭിച്ചു.
ഒപ്പം ചെറിയൊരു ഉപഹാരവും അഷ്മിലിനു ഡച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇന്റല്‍, ഫിലിപ്‌സ് തുടങ്ങിയ കമ്പനികളുടെ വെബ്‌സൈറ്റുകളിലെ സുരക്ഷാപിഴവ് ചൂണ്ടിക്കാട്ടിയതിന് അഷ്മലിനു അംഗീകാരം ലഭിച്ചിട്ടുണ്ട്.
ബിരുദ വിദ്യാര്‍ഥിയാണ് ഈ പതിനെട്ടുകാരന്‍. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ വെബ് ഡിസൈന്‍ പഠിച്ചുതുടങ്ങിയ അഷ്മില്‍ പ്ലസ്‌വണ്ണിനു പഠിക്കുമ്പോള്‍ സൈബര്‍ സെക്യൂരിറ്റിയില്‍ താല്‍പര്യം ഉണ്ടാവുകയും വെബ് സെക്യൂരിറ്റി ഓണ്‍ലൈനിലൂടെ പഠിച്ചുകൊണ്ടിരിക്കുകയുമാണ്.
കടവത്തൂരിലെ കാവുത്തുകണ്ടി അഷ്‌റഫിന്റെയും സലീനയുടെയും മകനാണ് അഷ്മില്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.