2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

നെതര്‍ലന്‍ഡിന്റെ സഹായം: വിദേശകാര്യമന്ത്രാലയം അഭിപ്രായം തേടി

 

ന്യൂഡല്‍ഹി: നെതര്‍ലന്‍ഡിന്റെ സാങ്കേതിക സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം മറ്റു മന്ത്രാലയങ്ങളുടെ അഭിപ്രായം തേടി.
ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് വിദേശമന്ത്രാലയം കേരളത്തെ അറിയിച്ചു.
പ്രളയം നാശംവിതച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സാങ്കേതിക വിദഗ്ധരെ അയക്കാമെന്ന് നെതര്‍ലന്‍ഡ് കഴിഞ്ഞയാഴ്ച വാഗ്ദാനം ചെയ്തിരുന്നു.
നെതര്‍ലന്‍ഡിന്റെ സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ്‌സെക്രട്ടറി ടോംജോസാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.