2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മുഴുവന്‍സമയ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന്

മരട്: നഗരസഭാ പരിധിയിലുള്ള നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു.
മരട് നഗരസഭയിലെയും സമീപ പ്രദേശങ്ങളായ കമ്പളം, മാടവന, ഉദയത്തും വാതില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള രോഗിക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഈ ആശുപത്രി കൂടുതല്‍ സൗകര്യങ്ങളോടെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കണമെന്ന വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
നിത്യേന മുന്നൂറോളം രോഗികള്‍ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. ആശുപത്രിയോട് ചേര്‍ന്നുള്ള കാലപ്പഴക്കം ചെന്ന ചോര്‍ന്നൊലിക്കുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി കൂടുതല്‍ സൗകര്യങ്ങളോടെ ഐ.പി. ബ്ലോക്കും എക്‌സ്‌റേ, ലബോറട്ടറി സൗകര്യങ്ങും ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രാത്രി കാലങ്ങളില്‍ ചെറിയ അസുഖങ്ങള്‍ക്ക് പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. പരിമിതമായ സൗകര്യങ്ങളില്‍ ഇവിടെ കിടത്തി ചികിത്സ ആരംഭിച്ചെങ്കിലും രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാലും വേണ്ടത്ര സുരക്ഷിതത്വമില്ലാത്തതിനാലും അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍  രാത്രിക്കു മുമ്പേ വീട്ടിലേക്ക് പോകുന്ന അവസ്ഥയിലാണ് നിലവിലുണ്ടായിരുന്നത്.
മാറി മാറി വരുന്ന ഭരണ കര്‍ത്താക്കള്‍ക്ക് മുമ്പില്‍ പരാതി പറഞ്ഞു മടുത്ത നെട്ടൂര്‍ നിവാസികള്‍ റസിഡന്റ്‌സ് മേഖലാ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. നാട്ടുകാരുടെ ന്യായമായ ആവശ്യം പുതിയ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി നെട്ടൂര്‍ മേഖല റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ മന്‍സൂര്‍ അഹമ്മദും സി.ബി മഹേഷനും ആരോഗ്യ മന്ത്രി കെ.കെഷൈലജക്ക് നിവേദനം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.