2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

നെടുമ്പാശ്ശേരിയില്‍ ഹജ്ജ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനം തുടങ്ങി

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് താല്‍ക്കാലികമായി ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന നെടുമ്പാശ്ശേരിയിലെ സിയാല്‍ അക്കാദമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഗസ്റ്റ് ഒന്നിനാണ് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രയാകുന്നത്.

ഈ മാസം 31 മുതല്‍ ക്യാംപ് പ്രവര്‍ത്തനം ആരംഭിക്കും. ഹജ്ജ് ക്യാംപ് വഴിയുള്ള മുഴുവന്‍ തീര്‍ഥാടകരും യാത്രയാകുന്നത് വരെ ഓഫിസ് സിയാല്‍ അക്കാദമിയില്‍ പ്രവര്‍ത്തനം തുടരും.

താല്‍ക്കാലിക ഹജ്ജ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം സിയാല്‍ ഡയരക്ടര്‍ എ.സി.കെ നായര്‍ നിര്‍വഹിച്ചു. സിയാല്‍ എക്‌സി. ഡയരക്ടര്‍ എ.എം ഷബീര്‍, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അഡ്വ. ടി.കെ അബ്ദുറഹ്മാന്‍, ക്യാംപ് സ്‌പെഷല്‍ ഓഫിസര്‍ യു. അബ്ദുല്‍ കരീം, കോ ഓഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍, ഹജ്ജ് സെല്‍ അംഗങ്ങളായ സി.എം അഷ്‌കര്‍, എം.എം നസീര്‍, ട്രെയിനര്‍മാരായ മുഹമ്മദ് ഇഖ്ബാല്‍, ഇബ്രാഹിംകുഞ്ഞ് മുടിക്കല്‍, അന്‍സാരി സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News