2019 April 24 Wednesday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

നെഞ്ചുരോഗങ്ങള്‍ക്ക് ആധുനിക ചികിത്സ

നെഞ്ചു രോഗങ്ങള്‍ക്ക് ഏറെ സുരക്ഷിതവും നൂതനവും താരതമ്യേന വളരെ ചെലവുകുറഞ്ഞതുമായ ചികിത്സാരീതികളാണ് വാറ്റ്‌സ്, മീഡിയ സ്റ്റിനോസ്‌കോപ്പി, സ്റ്റെന്റ് ശസ്ത്രക്രിയകള്‍. ഇതിനോടകംതന്നെ  ആയിരക്കണക്കിന് രോഗികള്‍ ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചുകഴിഞ്ഞു

ഡോ. നാസര്‍ യൂസുഫ് (അസോ.പ്രൊഫ. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍, എറണാകുളം കിംസ് ഹോസ്പിറ്റല്‍ ചെസ്റ്റ് ഹോസ്പിറ്റല്‍, പി.വി.എസ് ഹോസ്പിറ്റല്‍ കോഴിക്കോട്)

നെഞ്ചുരോഗങ്ങളെക്കുറിച്ചു അറിയുന്നതിനും അതിനെ പൂര്‍ണമായി ചികിത്സിച്ചു മാറ്റുന്നതിനും ഒരുപാട് നൂതന ചികിത്സാരീതികള്‍ ഇന്ന് നിലവിലുണ്ട്. അതിനെക്കുറിച്ചു ജനങ്ങള്‍ക്കുളള അറിവില്ലായ്മയാണ് ചികിത്സ ഏറെ വൈകാന്‍ കാരണമാകുന്നത്. ഇതിനെല്ലാം ഉത്തമമായ ഒരു പ്രതിവിധിയെന്ന നിലയിലാണ് നെഞ്ചിലെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ ശ്രദ്ധേയമാകുന്നത്.

നെഞ്ചു രോഗങ്ങള്‍ക്ക് ഏറെ സുരക്ഷിതവും നൂതനവും താരതമ്യേന വളരെ ചെലവുകുറഞ്ഞതുമായ മറ്റ് ചികിത്സാരീതികളാണ് വാറ്റ്‌സ്, മീഡിയ സ്റ്റിനോസ്‌കോപ്പി, സ്റ്റെന്റ് ശസ്ത്രക്രിയകള്‍. ഇതിനോടകംതന്നെ ആയിരക്കണക്കിന് രോഗികള്‍ ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചുകഴിഞ്ഞു.

വാറ്റ്‌സ്

അടിസ്ഥാനപരമായി ഇത് താക്കോല്‍ദ്വാര ശസ്ത്രക്രിയ തന്നെയാണ്.  വാറ്റ്‌സിന്റെ പൂര്‍ണരൂപം  ഢശറലീ അശൈേെലറ ഠവീൃമരീരെീശര  ടൗൃഴലൃ്യ എന്നാണ്.  സാധാരണ നെഞ്ചുരോഗ ശസ്ത്രക്രിയക്ക് 10 ഇഞ്ചോളം കീറിമുറിക്കേണ്ടതായി വരുന്നു.  എന്നാല്‍ വാറ്റ്‌സിലാവട്ടെ വാരിയെല്ലിനടിയിലൂടെ ഒരു താക്കോല്‍ ദ്വാരത്തിന്റെ മാത്രം വലിപ്പമുളള ഒരു മുറിവുണ്ടാക്കി അതിലൂടെ ഒരു ചെറിയ ക്യാമറ കടത്തിവിട്ട് രോഗിയുടെ നെഞ്ചിനകവും അതിനുളളിലെ പ്രവര്‍ത്തനങ്ങളും ഡോക്ടര്‍ക്ക് ഒരു ടി.വി.യിലുടെ ഇരുപത് മടങ്ങ് വലിപ്പത്തില്‍ കാണാന്‍ സാധിക്കുന്നു.  അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശോധനകളും സര്‍ജറി അടക്കമുളള ചികിത്സകളും നിര്‍ദേശിക്കുകയാണ് വാട്‌സ് ചികില്‍സാരീതിയിലൂടെ ചെയ്യുക.
മീഡിയസ്റ്റിനോസ്‌കോപി
നെഞ്ചിന്റെ നടുഭാഗത്തെ അസുഖങ്ങള്‍, അന്നനാളത്തിലും ഹൃദയത്തില്‍ ചേര്‍ന്നുനില്‍ക്കുന്നതുമായ മുഴകള്‍ എന്നിവ കണ്ടുപിടിച്ചു ചികിത്സിക്കാന്‍ ഈ ചികില്‍സാരീതിയിലൂടെ സാധിക്കും. ഇതിനായി കഴുത്തിന്റെ താഴെ നടുഭാഗത്ത് ഒരു ഇഞ്ചോളം വലിപ്പമുളള ഒരു മുറിവ് ഉണ്ടാക്കി അതുവഴി ഉപകരണങ്ങള്‍ കടത്തിവിട്ടു രോഗനിര്‍ണയവും ചികിത്സാരീതിയും സാധ്യമാകുന്നു.  പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്നത് നെഞ്ചിന്റെ നടുഭാഗം പത്ത് ഇഞ്ചോളം വലിപ്പത്തില്‍ കീറിയിട്ടാണ്.  ഇതുമൂലം രോഗിക്ക് ഏറെ നാളത്തെ കടുത്ത വേദനയും പൂര്‍ണവിശ്രമവും അത്യന്താപേക്ഷിതമായി വരുന്നു.

ഏതൊക്കെ രോഗം മാറ്റാം

ടി.ബി കാരണം നെഞ്ചിലുണ്ടാകുന്ന നീര്, കാന്‍സറിന്റെ തുടക്കത്തില്‍ കാണുന്ന മുഴകള്‍ എന്നിവ മാറ്റാം. കാന്‍സര്‍ കാരണം ശ്വാസകോശത്തില്‍ നീര് കെട്ടുന്നത് സ്വാഭാവികമാണ്.  നീര് മുഴുവന്‍ വലിച്ചെടുത്ത് ഠഅഘഇ എന്ന മരുന്ന് നിക്ഷേപിക്കുന്നു. തുടര്‍ന്ന് ശ്വാസകോശം നെഞ്ചിനോട് ചേര്‍ത്ത് ഒട്ടിക്കും. പിന്നെ നീര് കെട്ടാന്‍ സ്ഥലമുണ്ടാവുകയില്ല. നെഞ്ചിലെ പഴുപ്പ്, നെഞ്ചിലെ ട്യൂമര്‍ എന്നിവ ഭേദമാകാനും വാറ്റ്‌സ് ഗുണപ്രദമാണ്. ശ്വാസകോശത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ മാറ്റിയെടുക്കാനും വാറ്റ്‌സിലൂടെ സാധിക്കും.  കുമിളകള്‍ പൊട്ടുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ സഹിക്കാന്‍ കഴിയാത്ത നെഞ്ചുവേദനയും ശ്വാസം മുട്ടലുമാണ്. നെഞ്ചിന്‍കൂടിന്റെ നടുഭാഗത്തെ അസുഖങ്ങള്‍ ഭേദമാക്കാനും മീഡിയസ്റ്റിനോസ്‌കോപിയിലൂടെ സാധിക്കും. അന്നനാളത്തിനോ ഹൃദയത്തിനടുത്തൊ ചേര്‍ന്ന് നില്‍ക്കുന്ന മുഴകള്‍ തിരിച്ചറിയാനും കഴിയും. തുടര്‍ന്ന്  പിഴവില്ലാതെ ചികിത്സ നിര്‍ദേശിക്കാനും സാധിക്കും. അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന ആന്തരികസ്രാവങ്ങള്‍ പെട്ടെന്ന് മനസിലാക്കി തടയാനും ചികിത്സ നിര്‍ദേശിക്കാനും വാറ്റ്‌സ്  ഏറെ പ്രയോജനപ്പെടുന്നു. മറ്റൊരു കാര്യം എടുത്തുപറയാനുളളത് ഹൃദയത്തിന് ചുറ്റും നീര് കെട്ടുന്ന അവസ്ഥയാണ്. വാറ്റ്‌സിലൂടെ ഈ അവസ്ഥയെ കൃത്യമായി മനസിലാക്കാനും ചികിത്സ നിര്‍ദേശിച്ചു സുഖപ്പെടുത്താനും ഡോക്ടര്‍ക്ക് കഴിയുന്നു.

മുറിവ് തീരെ ചെറുത്

വാറ്റ്‌സ്, മീഡിയസ്റ്റിനോസ്‌കോപി മുഖ്യമായും മറ്റുളളവയില്‍ നിന്ന് എറെ സുരക്ഷിതമാണ്. ശസ്ത്രക്രിയ മൂലമുണ്ടാകുന്ന മുറിവ് തീരെ ചെറുതാണ്. വാറ്റ്‌സ് പ്രായമായവരിലും വിജയ സാധ്യത ഉറപ്പുവരുത്തുന്നു.  ശസ്ത്രക്രിയയ്ക്ക് ശേഷമുളള വേദന, മുറിവുണങ്ങാന്‍ എടുക്കുന്ന കാലാതാമസം (പ്രത്യേകിച്ചും പ്രമേഹ രോഗികളില്‍), മരുന്നുകളുടെ ദീര്‍ഘനാളത്തെ ഉപയോഗം, ഏറെനാള്‍ ആശുപത്രിയില്‍ തങ്ങേണ്ട അവസ്ഥ, അതുമൂലമുണ്ടാകുന്ന ഭാരിച്ച ചെലവുകള്‍, ദീര്‍ഘനാ ളത്തെ പൂര്‍ണ വിശ്രമം ഇതെല്ലാം തന്നെ ഇല്ലാതാക്കുന്നു. ഒരാ ഴ്ച കൊണ്ട് രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും ജോലിക്ക് പോകാനും സാധിക്കും. പാരമ്പര്യ ചികിത്സാരീതി പ്രകാരം കുറഞ്ഞത് നാലു മാസമെങ്കിലും വിശ്രമം അത്യാവശ്യമാണ്.

ന്യൂമോണിയയുടെ കാരണമെന്തെന്ന് കണ്ടുപിടിക്കാന്‍ വളരെ പ്രയാസമാണ്.  പല മരുന്നുകളും ഫലപ്രദമാവുകയുമില്ല. എക്‌സ്‌റെയില്‍ രണ്ട് ശ്വാസകോശങ്ങളിലും മങ്ങിയ നിറത്തിലുളള കുത്തുകള്‍ കാണപ്പെടുന്നു.  രോഗിക്ക് കിതപ്പ് അനുഭവപ്പെടുകയും ശ്വാസോച്ഛ്വാസം സാധാരണയിലും പ്രയാസമായി വരികയും ചെയ്യും. ഈ രണ്ട് അവസ്ഥയിലും ഘൗിഴ ആശീു്യെ അത്യാവശ്യമായി വരുന്നു. വാറ്റ്‌ലൂടെ അത് താരതമ്യേന എളുപ്പമാവുകയും രോഗിക്ക് കൃത്യമായ ചികിത്സ നല്‍കാനും സാധിക്കും.

ചെലവ് വളരെ കുറവ്    

പാരമ്പര്യ ചികിത്സാരീതിയെക്കാളും ചെലവ് കുറവാണ്. പാരമ്പര്യ ചികിത്സാരീതി പ്രകാരം തുറന്ന ശസ്ത്രക്രിയാ രീതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ വാറ്റ്‌സ് എല്ലാംകൊണ്ടും രോഗിക്ക് ഫലപ്രദമാണ്.

ശ്വാസകോശ രോഗം:
കാരണങ്ങള്‍

പുകവലി, വായു മലിനീകരണം, തിങ്ങി നിറഞ്ഞുളള ജീവിതരീതി, വ്യായാമക്കുറവ്, ക്വാറികളില്‍ നിന്നുള്ള പൊടികള്‍, കോണ്‍ക്രീറ്റ് കെട്ടിട നിര്‍മാണം എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. രോഗനിര്‍ണയം അപ്രാപ്യമാകുന്നതുകൊണ്ടാണ് പലപ്പോഴും ചികിത്സയില്‍ പിഴവ് സംഭവിക്കുന്നത്. ശ്വാസകോശസംബന്ധമായ സാര്‍ക്കോയിഡോസിസ് എന്ന രോഗം കൃത്യമായി കണ്ടുപിടിച്ചു ചികിത്സിച്ച് ഭേദമാക്കാനും വാറ്റ്‌സ്, മീഡിയസ്റ്റിനോസ്‌കോപിയിലൂടെ സാധിച്ചിട്ടുണ്ട്.  സാധാരണ ഈ രോഗം തിരിച്ചറിയാതെ ടി.ബിയായും കാന്‍സറായും തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യാറ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.