2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി ഞങ്ങള്‍ക്കു വേണം: പാകിസ്താന്‍

ലാഹോര്‍: സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഗമായി ഗവേഷണത്തില്‍ കണ്ടെത്തിയ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ പ്രതിമ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ കോടതിയില്‍ ഹരജി. അഭിഭാഷകനായ ജാവേദ് ഇഖ്ബാല്‍ ജഫ്രിയാണ് ലാഹോര്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സിന്ധുനീദതട സംസ്‌കാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും മോഹന്‍ജൊദാരോയില്‍നിന്നു കണ്ടെടുത്ത 5000 വര്‍ഷം പഴക്കമുള്ള ഡാന്‍സിങ് ഗേള്‍ എന്ന പ്രതിമ തിരിച്ചേല്‍പ്പിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. 10.5 സെന്റിമീറ്റര്‍ ഉയരമുള്ളതാണ് ഈ പ്രതിമ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.