2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

നൂറോളം സിറിയന്‍ ബന്ദികളെ ഐ.എസ് മോചിപ്പിച്ചു

ബൈറൂത്ത്: വടക്കന്‍ സിറിയയില്‍ നിന്ന് ബന്ദികളാക്കിയ നൂറോളം പേരെ ഐ.എസ് മോചിപ്പിച്ചു. ഇവിടെ ഐ.എസ് ബന്ദിയിലായിരുന്ന ചിലര്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മോചിപ്പിക്കലുമുണ്ടായത്.

മന്‍ബിജ് പട്ടണത്തില്‍ ഐ.എസിനെതിരെ യു.എസിനെ കൂട്ടുപിടിച്ച് സിറിയന്‍ സേന ആക്രമണം നടത്താനൊരുങ്ങിയതോടെയാണ് വടക്കന്‍ സിറിയക്കാരെ ബന്ദികളാക്കുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മന്‍ബിജ് പട്ടണത്തിന്റെ അതിര്‍ത്തികളില്‍ കവചം തീര്‍ക്കാനായാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. മന്‍ബിജില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് കുടിയേറാന്‍ വേണ്ടി പുറപ്പെട്ട 2000 പേരെയാണ് ഐ.എസ് ബന്ദികളാക്കിയത്.

അറബ്- കുര്‍ദിഷ് സഖ്യസേനാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം മന്‍ബിജിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി നൂറിലധികം കുട്ടികളടക്കം 437 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സഖ്യസേനയില്‍ നിന്ന് 300 പേരും ആയിരത്തിലധികം ഐ.എസ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.