2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നൂറോളം യാത്രക്കാരുമായി പാക് വിമാനം  ജനവാസകേന്ദ്രത്തില്‍ തകര്‍ന്നു വീണു

 
 
 
അപകടം ലാന്‍ഡിങിന് തൊട്ടുമുന്‍പ്
കറാച്ചി: പാകിസ്താനില്‍ നൂറോളം യാത്രക്കാരുമായി വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണു. പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 യാത്രാവിമാനമാണ് ലാന്‍ഡിങിന് തൊട്ടുമുന്‍പ് ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.  പൂര്‍ണമായും കത്തിയമര്‍ന്ന വിമാനത്തിലെ രണ്ടു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ8303 വിമാനമാണ് ലാന്‍ഡിങിന് തൊട്ടുമുന്‍പ് മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലേക്ക് തകര്‍ന്നു വീണത്. എന്‍ജിനുകള്‍ നഷ്ടപ്പെട്ടതായി തകരുന്നതിന് തൊട്ടുമുന്‍പ്  പൈലറ്റില്‍ നിന്നു എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റില്‍ ലഭിച്ച സന്ദേശത്തില്‍  വ്യക്തമാക്കുന്നു.  തകരുന്നതിന് തൊട്ടുമുന്‍പ് വിമാനം മൂന്നു തവണ ലാന്‍ഡിങിന് ശ്രമിച്ചതായി  ദൃക്‌സാക്ഷികള്‍ അറിയിച്ചു. കോളനിയിലെ നിരവധി വീടുകള്‍ തകര്‍ന്നു. നൂറുകണക്കിന്  പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളം താല്‍കാലികമായി അടച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലോക്ക്ഡൗണ്‍ ഇളവ് നല്‍കി പാകിസ്താന്‍ വിമാന സര്‍വിസിന് അനുമതി നല്‍കിയത്.
വിമാനത്തിലെ യാത്രക്കാരനായിരുന്ന ബാങ്ക് ഓഫ് പഞ്ചാബ് സി.ഇ.ഒ സഫര്‍ മസൂദ്  അണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ട ഒരാള്‍. മറ്റൊരാളെക്കുറിച്ച വിവരം ലഭ്യമല്ല. സഫര്‍ മസൂദിനെ ആശുപത്രിയിലേക്ക് മാറ്റിയതായി ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.