2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നൂറിലും വോട്ടുമായി പെരിയമ്മാള്‍

പൊള്ളാച്ചി: നൂറ് വയസു പിന്നിട്ട പെരിയമ്മാള്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആവേശത്തോടെ രാവിലെ അയല്‍വാസിക്കൊപ്പം നേരത്തെ തന്നെ ആനമല ദിവാന്‍സാപുത്തൂരിലെ 105 ബൂത്ത് സ്ഥിതി ചെയ്യുന്ന എല്‍ പി സ്‌കൂളിലെത്തി.
വോട്ടു യന്ത്രത്തിലെത്തിയപ്പോള്‍ ചിഹ്നം കാണാന്‍ കഴിഞ്ഞില്ല. കുറേനേരം കാത്തിരുന്നു. പിന്നീട,് മക്കള്‍ എത്തി അവരോടൊപ്പംവോട്ടവകാശം വിനിയോഗിച്ചു.
കാലങ്ങളായി വോട്ടുചെയ്തിരുന്ന ചിഹ്നം കാണാതിരിക്കുകയും, പകരം കൂട്ടുമുന്നണിയുടെ ചിഹ്നം എത്രാമത്തെയാണെന്നു മക്കളോട് ചോദിച്ചുറപ്പിച്ചതിനു ശേഷം ബൂത്തില്‍ നേരിട്ടെത്തി വോട്ടു രേഖപെടുത്തുകയാണുണ്ടായത്. മീനാക്ഷിപുരം അണ്ണാനഗറിലാണ് പെരിയമ്മാളുടെ താമസം.
ഭര്‍ത്താവ് പരേതനായ കുമാരസ്വാമി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ആളാണെന്നും ഇവര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.