2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നീലേശ്വരത്ത് വന്‍ പുകയില ഉല്‍പ്പന്ന വേട്ട

നീലേശ്വരം: കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് വന്‍ പുകയില ഉല്‍പന്ന വേട്ട.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. ഇതില്‍ കണ്ണികളായ രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ നീലേശ്വരം അഡീഷനല്‍ എസ്.ഐ കെ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടി. ബ്രിജേഷ്‌കുമാര്‍ (27), മുരളി (20) എന്നിവരാണ് പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലിസ് സംഘം പരിശോധന നടത്തിയത്.
ബസില്‍ പുറകിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില നിറച്ച ബാഗുകള്‍ ഉണ്ടായിരുന്നത്. പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്ന വന്‍ മാഫിയാ സംഘത്തിലെ കണ്ണികള്‍ മാത്രമാണിവരെന്ന് പൊലിസ് പറഞ്ഞു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.