2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നീലേശ്വരത്ത് ഓടകള്‍ ശുചീകരിച്ചു

നീലേശ്വരം: ആറുവര്‍ഷത്തിനു ശേഷം നീലേശ്വരം നഗരത്തില്‍ ഓടകള്‍ വൃത്തിയാക്കിത്തുടങ്ങി. സ്ലാബുകള്‍ മാറ്റി ഓടകളിലെ മാലിന്യങ്ങള്‍ കോരിക്കളയുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. മഴക്കാലത്തിനു മുന്നോടിയായി ഓടകളിലെ മണ്ണും മാലിന്യവും നീക്കം ചെയ്യാന്‍ 41000 രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു.
അടുത്ത ദിവസംതന്നെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു രണ്ടായിരത്തി പത്തിലാണ് അവസാനമായി ഓടകള്‍ വൃത്തിയാക്കിയത്.
അതുകൊണ്ടുതന്നെ കഴിഞ്ഞ മഴക്കാലങ്ങളില്‍ നഗരം വെള്ളക്കെട്ടില്‍ മുങ്ങുന്നതും പതിവായിരുന്നു. കഴിഞ്ഞ വര്‍ഷം സ്ലാബുകള്‍ കുത്തിപ്പൊളിച്ചാണ് വെള്ളം ഒഴുക്കിവിട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.