2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

നീലേശ്വരം ബസ് സ്റ്റാന്റ് – മാര്‍ക്കറ്റ് റോഡ് തകര്‍ന്നു,യാത്ര ദുരിതമാകുന്നു

നീലേശ്വരം: മഴക്കാലം ശക്തമായതോടെ നീലേശ്വരം ബസ് സ്റ്റാന്റ്- മാര്‍ക്കറ്റ് റോഡ് തകര്‍ന്നു. മെയിന്‍ ബസാര്‍ മുതല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വരെയുള്ള റോഡാണ് ഗതാഗത യോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത്. ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.
റോഡില്‍ കല്ലുകള്‍ ഇളകിക്കിടക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരെയും കാല്‍നട യാത്രക്കാരെയുമാണ് ഏറെ ദുരിതത്തിലാക്കിയത്. റോഡിലെ കുഴികളില്‍ മഴവെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളകിയ കല്ലുകള്‍ തെറിച്ചു കാല്‍നട യാത്രക്കാര്‍ക്കും പരുക്കേല്‍ക്കുന്നുണ്ട്.
      റോഡ് തകര്‍ന്നതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി. നഗരത്തിലെ പ്രധാന റോഡായ ഇതിന്റെ അവസ്ഥ പലതവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. എത്രയും പെട്ടെന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുമെന്നു ഡ്രൈവര്‍മാര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.