2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

‘നീറ്റ്’ ഈ വര്‍ഷം വേണ്ട: ഒറ്റ ഘട്ടമായി മതിയെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനായി ഏകീകൃത പരീക്ഷ നടത്തണമെന്ന സുപ്രിം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. പരീക്ഷ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഈ വര്‍ഷം നീറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) വേണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

സംസ്ഥാനങ്ങള്‍ ഈ വര്‍ഷം നടത്തിയ പരീക്ഷകള്‍ അസാധുവാക്കരുത്. ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാല്‍ മതി. മെയ് ഒന്നിന് പരീക്ഷ നടത്തേണ്ടെന്നും ജൂലായ് 24നു മാത്രം നടത്തിയാല്‍ മതിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

നീറ്റ് നടത്തിപ്പിലെ ആശങ്ക ഒഴിവാക്കാന്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസ് ഇന്നു വൈകിട്ട് മൂന്നു മണിക്കു സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.