2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

നീറ്റ്; അലോട്ട്‌മെന്റ് നടപടികള്‍ 22 മുതല്‍

രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളില്‍ അഖിലേന്ത്യാ ക്വോട്ടയില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളില്‍ ഈ വര്‍ഷം നീക്കിവച്ച 15 ശതമാനം സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ 22ന് ആരംഭിക്കും.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപീകരിച്ച മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാണ് ംംം.ാരര.ിശര.ശി എന്ന വെബ്‌സൈറ്റിലൂടെ നീറ്റ് യു.ജി 2016 (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) മെറിറ്റ്, റാങ്ക് ലിസ്റ്റില്‍നിന്ന് ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനും അലോട്ട്‌മെന്റ് നടപടികള്‍ക്കും സൗകര്യമൊരുക്കുക.

ഓള്‍ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്കു യോഗ്യത നേടിയവരുടെ റാങ്ക് ലെറ്റര്‍, ഫലം www.cbseneet.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 22 മുതല്‍ 25നു വൈകിട്ട് അഞ്ചുവരെ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ചോയ്‌സ് ഫില്ലിങ് എന്നിവ ംംം.ാരര.ിശര.ശി എന്ന വെബ്‌സൈറ്റിലൂടെ നടത്താവുന്നതാണ്. അര്‍ഹമായ ചോയ്‌സ് ലോക്ക് ചെയ്യുന്നതിന് 26നു വൈകിട്ട് അഞ്ചുവരെ സമയമുണ്ട്.

ആദ്യ റൗണ്ട് അലോട്ട്‌മെന്റ് 27ന് നടക്കും. ഇത് 28ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

സീറ്റ് കിട്ടിയവര്‍ സെപ്റ്റംബര്‍ മൂന്നിനു വൈകിട്ട് അഞ്ചിനും മുന്‍പു ബന്ധപ്പെട്ട മെഡിക്കല്‍, ഡെന്റല്‍ കോളജില്‍ അസല്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണം.

രണ്ടാം റൗണ്ട് ചോയ്‌സ് ഫില്ലിങ്, ലോക്കിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സെപ്റ്റംബര്‍ 9, 10 തിയതികളില്‍ നടത്താം.

രണ്ടാം റൗണ്ട് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 11നു നടത്തി 12നു വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതില്‍ സീറ്റ് കിട്ടിയവര്‍ സെപ്റ്റംബര്‍ 13നും 20നുമിടയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ഇതിനു ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ കണ്ടത്തെി സെപ്റ്റംബര്‍ 20നു ശേഷം സ്റ്റേറ്റ് ക്വാട്ടയിലേക്ക് മാറ്റും.

അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ ചേരുമ്പോള്‍ സി.ബി.എസ്.ഇയുടെ അഡ്മിറ്റ് കാര്‍ഡ്, ഫലം, റാങ്ക് ലെറ്റര്‍, ജനന തിയതി തെളിയിക്കുന്ന രേഖ, 10, 12 ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍, എട്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, പ്രൊവിഷനല്‍ അലോട്ട്‌മെന്റ് ലെറ്റര്‍, ഐഡന്റിറ്റി പ്രൂഫ്, എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.പി.എച്ച് വിഭാഗങ്ങളില്‍പെടുന്നവര്‍ അതു തെളിയിക്കുന്ന രേഖകള്‍ എന്നിവ ഹാജരാക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.