2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നീര്‍മാതളത്തിലേക്കെറിഞ്ഞ കല്ലുകള്‍

നിത്യശാന്തിയിലെ നക്ഷത്ര ശോഭയെക്കുറിച്ച് ‘ഞായര്‍ പ്രഭാതത്തി’ല്‍ (2018 മേയ് 27) അവതരിപ്പിച്ചത് ഹൃദ്യമായിരുന്നു. കമലാ സുരയ്യയുടെ കഥാപാത്രങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ പരിഛേദങ്ങളാണ്. നീര്‍മാതളത്തിന്റെ സാഹിത്യകാരിയുടെ ഭൂമിയില്‍ വിളഞ്ഞ അതുല്യ സൃഷ്ടികളില്‍ മധുരം മാത്രമല്ല, വിവിധ രുചികളാണ് അനുഭവപ്പെട്ടത്. രുചിക്കുന്ന ആളുടെ സ്വഭാവമനുസരിച്ചു ഫലങ്ങളുടെ രുചിയും മാറിക്കൊïിരിന്നു. രുചിയുടെ വൈവിധ്യമറിയുന്നവരല്ല, മുന്‍വിധിയോടെയോ നിരൂപണബുദ്ധിയോടെയോ സമീപിച്ചവരാണ് സുരയ്യയെ വിമര്‍ശിച്ചത്. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിട്ട മാധവിക്കുട്ടിയെ സ്വീകരിക്കുന്നതില്‍ നമുക്കു തെറ്റുപറ്റി. നീര്‍മാതളത്തിന്റെ തണലില്‍ വിവിധ ദേശത്തുള്ളവര്‍ സാഹിത്യ രുചിയനുഭവിച്ചു. ഫലമുള്ള മാവിലേ കല്ലെറിയൂ എന്ന നാട്ടുനിയമത്തില്‍ വേദനിപ്പിക്കുന്ന ഇരയായി ആമി മാറി. മരണത്തിനുശേഷവും വേട്ടയാടപ്പെടുന്ന ഒരു സാഹിത്യകാരി അവരായിരിക്കും.
പഠനത്തിലൂടെ തനിക്കു സത്യമെന്നു ബോധ്യപ്പെട്ട മതം സ്വീകരിച്ചതിനാല്‍ നേരിട്ട എതിര്‍പ്പുകളെ സധൈര്യം നേരിട്ട അവരെ മരണ ശേഷവും വേട്ടയാടുന്നതാണ് ഏറെ വേദനാജനകം. ഈയവസരത്തില്‍ അവരുടെ ആത്മീയജീവിതത്തെ വ്യക്തമായി അവതരിപ്പിക്കാന്‍ മുന്നോട്ടുവന്ന ഞായര്‍ പ്രഭാതത്തെ അഭിനന്ദിക്കുന്നു. മരണശേഷമെങ്കിലും സ്‌നേഹപൂര്‍വം പ്രാര്‍ഥനയോടെ അവരെ നമുക്കു സ്മരിക്കാം. മലയാള സാഹിത്യതറവാട്ടിലെ ആഭിജാത്യം കാത്തുസൂക്ഷിക്കുകയും നിലപാടുകളില്‍ വ്യക്തത പുലര്‍ത്തുകയും നിത്യശാന്തി നേടി ആത്മാന്വേഷണത്തിലൂടെ കïെത്തിയ നിലപാടില്‍ തന്റേടിയായി നിലയുറപ്പിക്കുകയും ചെയ്ത മഹിളാരത്‌നത്തെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.
മുഹമ്മദ് അശ്‌റഫ് പി.എ,
വലിയപറമ്പ്, പുളിക്കല്‍

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.