2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

നീരജിന് ഒളിംപിക് യോഗ്യതയില്ല

വര്‍ഗാസ്: ഇന്ത്യന്‍ താരം നീരജ് ഗോയറ്റിന് ഒളിംപിക് യോഗ്യതയില്ല. വെനസ്വലയിലെ വര്‍ഗാസില്‍ നടക്കുന്ന അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റിന്റെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ നീരജ് സ്‌പെയിനിന്റെ സിസോക്കോ എന്‍ദിയായെ യൂബയോട് പരാജയപ്പെട്ടതോടെയാണ് യോഗ്യത നേടാനാവാതെ പോയത്. സ്‌കോര്‍ 0-3.
കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ ജര്‍മന്‍ താരം അരാജിക് മരുത്ജാനോടാണ് നീരജ് പരാജയപ്പെട്ടത്. മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ജയിച്ചാല്‍ താരത്തിന് യോഗ്യത സ്വന്തമാക്കാമായിരുന്നു. 69 കിലോ വിഭാഗത്തില്‍ മത്സരിച്ച നീരജിനു ഒരു ഘട്ടത്തിലും മികവിലേക്കുയരാനായില്ല. നീരജ് പുറത്തായതോടെ ബോക്‌സിങിലെ ഇന്ത്യന്‍ പ്രതീക്ഷകളും അസത്മിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.