2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

നീന്തല്‍ രാജാവ് മൈക്കല്‍ ഫെല്‍പ്പ്‌സിന് 19ാം സ്വര്‍ണം

റിയോ ഡി ജനീറോ: നീന്തല്‍ കുളത്തിലെ രാജാവായ മൈക്കല്‍ ഫെല്‍പ്‌സിന് ഒളിംപിക്‌സില്‍ 19ാം സ്വര്‍ണം. 4X100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് അമേരിക്കയുടെ ടീം സ്വര്‍ണം നേടിയത്. സ്വര്‍ണം നേടിയ 31 കാരനായ ഫെല്‍പ്‌സിന്റെ റിയോയിലെ ആദ്യ മെഡല്‍ നേട്ടമാണിത്.

ഫെല്‍പ്‌സിനൊപ്പം റയാന്‍ ഹെല്‍ഡ്, നഥാന്‍ അഡ്രിയാന്‍, സെലബ് ഡ്രസല്‍ എന്നിവരാണ് യു.എസ് ടീം അംഗങ്ങള്‍.3:09.92 മിനിറ്റിലാണ് യു.എസ് ടീം ഫിനിഷ് ചെയ്തത്. ഫ്രാന്‍സ് രണ്ടാമതായും ആസ്‌ത്രേലിയ മൂന്നാമതായും ഫിനിഷ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.