2017 October 18 Wednesday
മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കുക
ബൈബിള്‍

നിസാന്‍ കാറുകള്‍ക്ക് 71,000 രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: നിസാന്‍ ഡാറ്റ്‌സന്‍ വാഹനങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് നിസാന്‍ മോഡലുകളില്‍ 71,000 രൂപയുടെയും ഡാറ്റ്‌സന്‍ മോഡലുകള്‍ക്ക് 16,000 രൂപയുടെയും ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചത്. സൗജന്യ ഇന്‍ഷുറന്‍സ്, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 6000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവ ഉള്‍പ്പെട്ടതാണ് 71,000 രൂപയുടെ ആനുകൂല്യങ്ങള്‍.
സൗജന്യ ഇന്‍ഷൂറന്‍സ്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 4000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ് എന്നിവ ഉള്‍പ്പടെ 39,000 രൂപയുടെ ആനുകൂല്യങ്ങള്‍ മൈക്ര എംസിക്കും 34,000 രൂപയുടെ ആനുകൂല്യങ്ങള്‍ മൈക്ര ആക്ടിവിനും പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ ഇന്‍ഷൂറന്‍സും കോര്‍പ്പറേറ്റ് ഓഫറും ഉള്‍പ്പടെ 16,000 രൂപയുടെ ആനുകൂല്യങ്ങള്‍ ഡാറ്റ്‌സന്‍ ഗോപ്ലസിനും 14,500 രൂപയുടെ ആനുകൂല്യങ്ങള്‍ ഗോക്കും 13,000 രൂപയുടെ ആനുകൂല്യങ്ങള്‍ റെഡി ഗോക്കും പ്രഖ്യാപിച്ചു. സെപ്തംബര്‍ 19 ന് മുന്‍പ് നിസാന്‍ഡാറ്റ്‌സന്‍ കാറുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ കാര്‍ ലഭിക്കാനുള്ള അവസരങ്ങളുമുണ്ടാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.