2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

നിഷില്‍ തുടര്‍ പുനരധിവാസ വിദ്യാഭ്യാസ പരിപാടി

 

തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സ്‌പെഷ്യല്‍ അധ്യാപകര്‍ക്കായി ത്രിദിന തുടര്‍ പുനരധിവാസ വിദ്യാഭ്യാസ (സി.ആര്‍.ഇ) പരിപാടി സംഘടിപ്പിക്കുന്നു.’ശ്രവണ വൈകല്യമുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുള്ള സാങ്കേതിക ഉപാധികളും സമ്പ്രദായങ്ങളും ഉന്നത വിദ്യാഭ്യാസത്തില്‍’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ 11 മുതല്‍ 13 വരെ ആക്കുളം നിഷ് ക്യാംപസിലാണ് പരിപാടി.
താല്‍പര്യമുള്ളവര്‍ക്ക് വേേു:ംംം.ിശവെ.മര.ശി എന്ന വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ 15 ന് മുന്‍പ് അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 28 പേര്‍ക്കായിരിക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കുക. പെയ്‌മെന്റ് ഗേറ്റ് വെ വഴിയോ ദി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, നിഷ്, ആക്കുളം എന്ന വിലാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാറാവുന്ന ഡി.ഡി വഴിയോ പ്രവേശന ഫീസായ 720 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.