2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

നിലവാരമില്ല: ചൈനയിലെ ഉത്തേജക വിരുദ്ധ ലബോറട്ടറിയുടെ ലൈസന്‍സ് റദ്ദാക്കി

മോണ്ട്‌റിയല്‍: ചൈനയിലെ ദേശീയ ഉത്തേജക വിരുദ്ധ പരിശോധനകള്‍ നടത്തുന്ന ലബോറട്ടറിയുടെ ലൈസന്‍സ് അന്താരാഷ്ട്ര ദേശീയ വിരുദ്ധ എജന്‍സി(വാഡ) റദ്ദാക്കി.

നാലു മാസത്തേക്കാണ് റദ്ദാക്കിയത്. ഇവിടെ നടക്കുന്ന പരിശോധനകള്‍ നിലവാരമില്ലാത്തതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദ് ചെയ്തത്.
അതേസമയം കായിക തര്‍ക്കപരിഹാര കോടതിയില്‍ ലബോറട്ടറിക്ക് അപ്പീല്‍ നല്‍കാന്‍ 21 ദിവസം അനുവദിച്ചിട്ടുണ്ട്.

അതേസമയം സസ്‌പെന്‍ഷന്‍ കാലാവധിയില്‍ ഈ ലാബില്‍ നടത്തേണ്ടിയിരുന്ന പരിശോധനകള്‍ മറ്റേതെങ്കിലും അംഗീകാരമുള്ള ലബോറട്ടറിയിലേക്ക് മാറ്റാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.