2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

നിലക്കാത്ത കാരുണ്യവുമായി പല്ലാരിമംഗലം ഡി.ഐ.ഡബ്ല്യു.എ

കോതമംഗലം: പ്രളയം ദുരിതം വിതച്ച ഓഗസ്റ്റ് 15 മുതല്‍ തുടങ്ങിയ ദുരിതാശ്വാസ പ്രവര്‍ത്തനം ഇന്നും തുടരുകയാണ് പല്ലാരിമംഗലത്തെ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ പല്ലാരിമംഗലം ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ഇന്‍ഡിപെന്‍ഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍. ദുരിതബാധിതര്‍ക്ക് ആഹാരവും വസ്ത്രങ്ങളും വെള്ളവും എത്തിച്ച് നല്‍കാന്‍ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പ്രവര്‍ത്തകര്‍ സമയബന്ധിതമായി ഇടപെട്ടു. പ്രളയം വിതച്ച ദുരിതങ്ങള്‍ 25 ദിവസം പിന്നിടുമ്പോഴും ഡി.ഐ.ഡബ്ല്യു.എയുടെ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇന്നലെ രാവിലെ പറവൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍. പറവൂരിലേക്ക് കുടിവെള്ളവുമായി പോകുന്ന വാഹനം ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ അബ്ബാസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് എം.എം ഷംസുദ്ധീന്‍, സെക്രട്ടറി ഒ.കെ നാസര്‍, എ.എം അഷറഫ്, കെ.എം യഹിയ തുടങ്ങിയവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.