2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നിറവാര്‍ന്ന കൗമാരം

നവാസ് മൂന്നാംകൈ 9847 321 323

ബാല്യത്തിന്റെ കളിതിമിര്‍പ്പില്‍നിന്നു വിട്ടുമാറി പക്വതയിലേക്കുള്ള പ്രയാണമാണ് കൗമാരം. പുതിയ ചിന്തകള്‍, പുതിയ അറിവുകള്‍ ഒക്കെ ആര്‍ജ്ജിച്ചെടുക്കുന്ന ഊര്‍ജ്ജസ്വലതയുടെ കാലമാണിത്. ശാരീരിക-മാനസിക വളര്‍ച്ചയുടെ സുപ്രധാനമായ ഈ ഘട്ടം ആവേശമുണര്‍ത്തുന്നതും അതേ സമയം വെല്ലുവിളികള്‍ നിറഞ്ഞതും സങ്കീര്‍ണവുമാണ്. സദാ പുതുമ തേടുന്നതാണ് കൗമാരത്തിന്റെ മുഖമുദ്ര.

വര്‍ണവും പ്രപഞ്ചവും പ്രശസ്തിയും കൗമാരത്തെ മാടിവിളിക്കുന്നു. ചതിക്കുഴികള്‍ എവിടെയും കാത്തിരിക്കുന്നു. ചിലപ്പോള്‍ സുഹൃത്തിന്റെയും രക്ഷകന്റെയുമൊക്കെ റോളിലാണ് അവര്‍ പ്രത്യക്ഷപ്പെടുക. ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും ഫേസ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും വര്‍ത്തമാനകാലം നമ്മുടെ മക്കളെ വലവീശിപ്പിടിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നവരുണ്ട്. ഒരു ചുവട് പാളിയാല്‍ കൗമാരം കരിന്തിരിക്ക് വഴിമാറാം.
മക്കള്‍ എങ്ങനെയെങ്കിലും വളരട്ടെ എന്ന് ഒരു രക്ഷിതാവും ആഗ്രഹിക്കാറില്ല. ലോകത്തിലെ ഏറ്റ
വും സമര്‍ത്ഥരും കഴിവുള്ളവരുമായി മക്കളെ വളര്‍ത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ കൗമാരപ്രായത്തിലെത്തിയ മക്കളുമായി എങ്ങനെ ഇടപെടണമെന്നറിയാതെ വലയുകയാണ് പല മാതാപിതാക്കളും.

കൗമാരത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആദ്യം വേണ്ടത് ‘ടീനേജ്’ ലോകത്തെപ്പറ്റി സാമാന്യം വിശാലവും വികസിതവുമായ അറിവാണ്. നിങ്ങളുടെ മകന്‍മകള്‍ ശരിയായ വഴിയിലൂടെയാണ് പോകുന്നതെന്ന് ഉറപ്പാക്കാന്‍, അവരെ ശരിയായ വഴിയിലൂടെ നയിക്കാന്‍ ഈ അറിവ് അത്യന്താപേക്ഷിതമാണ്.

കൗമാരം എന്നതിന് ഇംഗ്ലീഷില്‍ അഡോളസന്‍സ് (അറീഹലരെലിരല)എന്നു പറയുന്നു. അഡോളയര്‍ (അറീഹലരെലൃല) എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ഈ വാക്കുണ്ടായത്. ഈ പദത്തിന്റെ അര്‍ഥം വളരുക, വികസിക്കുക, പക്വതയാര്‍ജ്ജിക്കുക എന്നൊക്കെയാണ്. അപ്പോള്‍ അഡോളന്‍സ് എന്ന വാക്കിന്റെ അര്‍ഥം ‘പക്വതയിലേക്കുള്ള വളര്‍ച്ച’ എന്നാണ്.

13 മുതല്‍ 19 വരെയുള്ള കാലമാണ് കൗമാരം. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് 13 മുതല്‍ 20 വരെയുള്ള പ്രായമാണ് കൗമാരമായി കണക്കാക്കുന്നത്. പ്രസരിപ്പിന്റെയും യൗവ്വനത്തിന്റെയും കാലത്ത് ശാരീരികമായ ആരോഗ്യം ടീനേജിന് സ്വന്തമാണ്. എന്നാല്‍ മാനസികമായ കരുത്ത് അവര്‍
വേണ്ടതുപോലെ ആര്‍ജ്ജിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ശാരീരിക-മാനസിക വളര്‍ച്ചയുടെ സുപ്രധാന ഹേതു ഗ്രന്ഥികളും (ഋിറീരൃശില ഴഹമിറ)െ ഗ്രന്ഥിരസങ്ങളും (ഒീൃാീില)െആണ്. കൗമാരകാലം പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് നേരത്തെ തുടങ്ങുന്നു. പെണ്‍കുട്ടികളേക്കാള്‍ രണ്ട് വര്‍ഷം വൈകിയാണ് ആണ്‍കുട്ടികളില്‍ ലൈംഗീകവികാസം നടക്കുന്നത്.

ശരീരത്തിന്റെ അസ്ഥിഘടനയും ലൈംഗിക ചോദനകളും വളര്‍ച്ചയുടെ വേഗം കൂട്ടുന്ന കാലമാണ് കൗമാരം.
മാതാപിതാക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും വളര്‍ന്നുവന്ന കുട്ടി കൗമാരഘട്ടത്തില്‍ എല്ലാവിധ പാരതന്ത്ര്യങ്ങളില്‍നിന്നു മോചിതനായി സ്വന്തം കാലില്‍ നില്‍ക്കാന്‍ വ്യഗ്രത കാണിക്കുന്നു.

കുട്ടികള്‍ സ്വയം കരുതുന്നത് തങ്ങള്‍ മുതിര്‍ന്നവരായി എന്നാണ്. അതേസമയം മാതാപിതാക്കള്‍ക്ക് അവര്‍ കുട്ടികളാണ്. കഴിവും പരിചയവും കുറഞ്ഞവരായി ഗണിക്കപ്പെടുന്നത് കുട്ടികള്‍ സഹിക്കുകയില്ല. സമപ്രായക്കാരുടെ അംഗീകാരവും അവരുടെ സമൂഹത്തില്‍ സ്ഥാനവും കൈവരിക്കുവാന്‍ ഓരോരുത്തരും ശ്രമിക്കുന്നു. മാതാപിതാക്കള്‍ തങ്ങളെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്നുവെന്നു കുട്ടികള്‍ പരാതി പറയുമ്പോള്‍ കുട്ടികള്‍ ധിക്കാരികളായിത്തീര്‍ന്നുവെന്ന് രക്ഷിതാക്കള്‍ വിലപിക്കുന്നു. പരസ്പരം മനസിലാക്കാ
ത്തതിന്റെ പേരിലാണ് ഈ സംഘര്‍ഷം ഉടലെടുക്കുന്നത്. പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും സ്‌നേഹ പ്രകടനം നടത്തുകയും ചെയ്തുകൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കുടുംബത്തിലും വ്യക്തിജീവിതത്തിലും നിയമങ്ങളും ചിട്ടകളും ആവശ്യമാണ്. മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്ന് കുടുംബത്തില്‍ പാലിക്കേണ്ട മിനിമം നിയമത്തിന് രൂപം നല്‍കണം. അവ പ്രാവര്‍ത്തികമാക്കാന്‍ നിഷ്‌കര്‍ഷയും വേണം. ശിക്ഷണത്തിന്റെ അടിസ്ഥാനം സ്‌നേഹമാണെന്ന് തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ വിജയിച്ചു. ചുരുക്കത്തില്‍ കരുതലും ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ കൗമാരം നിറവാര്‍ന്നതാകും.

കൗമാരത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാന്‍ കഴിയണം. നാളെ വിടരേണ്ട പൂമൊട്ടുകള്‍ കൊഴിഞ്ഞ് പോകരുത്. നാളെയെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങള്‍ കൗമാരത്തിന് കരുത്തുപകരണം. സ്വയം ശപിച്ചും ശിഥിലചിന്തകളിലൂടെയും കളയേണ്ട പ്രായമല്ലിത് എന്ന തിരിച്ചറിവുണ്ടാവണം. സ്വപ്നങ്ങളാവണം മുന്നോട്ടു നയിക്കേണ്ട ചാലകശക്തി. നാളെ യാഥാര്‍ത്ഥ്യങ്ങളാകേണ്ട കിനാക്കള്‍ സാഫല്യത്തിലെത്തുമെന്ന് ഉറപ്പിക്കുക. അതിനുവേണ്ടിയുള്ള യത്‌നം തുടരുക. ഏത് മേഖലയിലും സ്വയം സമര്‍പ്പണം അനിവാര്യമാണ്. എല്ലാം വെട്ടിപ്പിടിക്കുമെന്ന വാശിയല്ല വേണ്ടത്, നന്‍മയ്ക്ക് സാധ്യമാവുന്നത്
നഷ്ടപ്പെടുത്തില്ലായെന്ന ദൃഢനിശ്ചയമാണ് അനുപേക്ഷണീയം. പരന്ന വായനയും അനുഭവങ്ങളിലൂടെ യുള്ള സഞ്ചാരവും മുന്നോട്ടുള്ള കുതിപ്പിന്റെ ഊര്‍ജ്ജസ്രോതസാണ്.

അപാരമായ സാധ്യതകളുടെ ആകാശം തുറന്നിടുന്ന ഇന്റര്‍നെറ്റിലെ സാധ്യതകളെ ആരോഗ്യകരമാ
യി ഉപയോഗപ്പെടുത്താനും അതിലെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാനും ജാഗ്രത പാലിക്കണം. രാത്രി മുഴുവന്‍ മകന്‍മകള്‍ കമ്പ്യൂട്ടറിന് മുന്നിലാണ് എന്ന് അഭിമാനത്തോടെ വിവരിക്കുന്ന രക്ഷിതാവ് ഇന്റര്‍നെറ്റ് ഒരു വിജ്ഞാനസ്രോതസ് മാത്രമല്ല എന്ന് ഓര്‍ക്കണം. മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും അശ്ലീലചിത്രങ്ങളും വീഡിയോകളും പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം വിസ്മരിക്കരുത്. പ്രണയത്തിന്റെ റിംഗ്‌ടോണ്‍ മുഴങ്ങുന്ന മൊബൈലില്‍ മുതല്‍ പ്രശസ്തിയുടെ പരവതാനി വിരിക്കുന്ന ടെലിവിഷനില്‍ വരെ അപകടങ്ങള്‍ പതിയിരിപ്പുണ്ട്. സാധ്യതകളും ചൂഷണങ്ങളും ഒരുപോലെ നിറഞ്ഞ ലോകത്ത് വഴി പിഴക്കാതെ നമ്മുടെ കൗമാരങ്ങള്‍ വിജയപാന്‍ഥാവിലാവണം. കൗമാരപ്രതിസന്ധി

കളെക്കുറിച്ച് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും പൊതുവായ അറിവുണ്ടായിരിക്കണം. അതിനു കൗണ്‍സലിങ്ങ് സൗകര്യം വിപുലപ്പെടുത്തുകയും സ്‌കൂളുകളില്‍ കൗണ്‍സിലിങ്ങിനായി പ്രത്യേകം പരിശീലനം നല്‍കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഒരു മാതാവിന് മകളുടേയും പിതാവിന് മകന്റെയും ടീച്ചറാകാന്‍ കഴിയണം. സ്‌കൂളിലെ ടീച്ചറിേെപാലെയല്ല, മറിച്ച് പ്രായോഗിക ജീവിതത്തിലെ ടീച്ചര്‍. സ്‌കൂളില്‍നിന്നും പുസ്തകങ്ങളില്‍ നിന്നും ലഭിക്കാത്ത ഒരുപാട് അറിവുകള്‍ ജീവിതാനുഭവങ്ങളില്‍നിന്നും മാതാപിതാക്കള്‍ നേടിയിട്ടുണ്ട്. അവ വേണ്ട സമയത്ത് മക്കള്‍ക്കു പകര്‍ന്നു നല്‍കുകയെന്നത് അവരുടെ കടമയാണ്. കൗമാരകാലത്ത് കുട്ടികളുടെ ഭാഗത്ത് പല തെറ്റുകളും കുറവുകളും ഉണ്ടാകാം. അതൊക്കെ കൊടിയ അപരാധമായി കാണാനോ കടുത്ത ശിക്ഷകള്‍ നല്‍കാനോ പാടില്ല. എന്താണ് തെറ്റ് എന്നും അത് എങ്ങനെ തിരുത്തണമെന്നും പറഞ്ഞുകൊടുക്കുന്ന വഴികാട്ടിയായിമാറുകയാണ് വേണ്ടത്. പിന്നീടുള്ള ജീവിതത്തില്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അത് കുട്ടിയെ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News