2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നിര്‍ഭയ കേസ്: മരണ വാറണ്ട് വീണ്ടും നീട്ടി

 

 

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിക്കുന്നത് ഡല്‍ഹി പട്യാല കോടതി വീണ്ടും നീട്ടി. വധശിക്ഷ നടപ്പാക്കുന്നതിന് തീയതി നിശ്ചയിക്കണമെന്ന ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
കോടതി വ്യാഴാഴ്ച മരണവാറണ്ട് പുറപ്പെടുവിക്കുകയാണെങ്കില്‍ സ്വാഭാവികമായും അത് ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരമുള്ള നീതിയുക്തമായ വിചാരണയും തുടര്‍നടപടികളും എന്ന അവകാശം ലംഘിക്കുന്നതിന് തുല്യമാണെന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
ഇതേ തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. സുപ്രിംകോടതിയുടെ പരിഗണനയില്‍ തങ്ങളുടെ ഹരജികളുണ്ടെന്നും കോടതി വെള്ളിയാഴ്ച ഈ ഹരജികളില്‍ വാദംകേള്‍ക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.
കോടതിയില്‍ ഹാജരായ നിര്‍ഭയയുടെ മാതാവ് ആശാദേവി വൈകാരികമായാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത് വീണ്ടും നീട്ടിയ കോടതി തീരുമാനത്തോട് പ്രതികരിച്ചത്. നീതിക്കായി താന്‍ ഇനി എത്ര ദിവസം കോടതിയില്‍ കാത്തിരിക്കേണ്ടിവരുമെന്നായിരുന്നു അവരുടെ ചോദ്യം.
നേരത്തെ രണ്ടു തവണ കേസിലെ നാലു പ്രതികള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ തിരുത്തല്‍ ഹരജിയും ദയാഹരജിയും സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സുപ്രിം കോടതി പ്രതികള്‍ക്ക് ഒരാഴ്ച അനുവദിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.