2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നിര്‍ഭയമായി വോട്ട് ചെയ്തവര്‍ക്ക് നന്ദി: ലീഗ്

കണ്ണൂര്‍: വര്‍ഗീയതയ്ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരേ നിര്‍ഭയമായി വോട്ട് ചെയ്ത മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദും ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരിയും അഭിനന്ദിച്ചു. കാസര്‍കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍പെട്ട ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളാണു നടത്തിയത്. അതു സാധൂകരിക്കുന്ന വിധത്തില്‍ കനത്ത പോളിങാണു പൊതുവെയും ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് പോളിങാണു കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടെയുണ്ടായത്. ഇതിനു മുന്നിട്ടിറങ്ങിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേതാക്കള്‍ നന്ദി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.