2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നിരോധിത മരുന്ന്: കന്യാകുമാരി സ്വദേശികളായ നാലുപേര്‍ സഊദിയില്‍ പിടിയില്‍

ദമാം : സഊദിയിലേക്കുള്ള യാത്രയില്‍ രാജ്യത്തു നിരോധിക്കപ്പെട്ട മരുന്നു കൈവശം വച്ചതിനു കന്യാകുമാരി സ്വദേശികള്‍ സഊദി വിമാനത്താവളത്തില്‍ പിടിയിലായി. സുഹൃത്തിനുവേണ്ടി മരുന്നു കൊണ്ടുവന്ന കന്യാകുമാരി മാര്‍ത്താണ്ഡം കുളച്ചല്‍ സ്വദേശികളായ യുവാവും സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളും മരുന്നു കൊണ്ടുവരാന്‍ ഏല്‍പ്പിച്ച സുഹൃത്തുമാണ് നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായത്. കഴിഞ്ഞ ആറിനാണ് സംഭവം. തിരുവനന്തപുരത്തുനിന്നും അല്‍ ഹസയിലെ ഹുഫൂഫ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പരിശോധനയില്‍ നിരോധിത മരുന്ന് കണ്ടെത്തിയത്.
വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ചെക്കിങ്ങില്‍ യാത്രക്കാരനായ മുരുകനാണ് പിടിയിലായത്. തുടര്‍ന്നു ഇയാളെ സ്വീകരിക്കാനെത്തിയ ദാസ്, ദേവരാജ് എന്നിവരെയും മരുന്നു കൊണ്ടുവരാന്‍ ഏല്‍പ്പിച്ച ദുരൈ രാജ് എന്നിവരെയും പൊലിസ് പിടികൂടുകയായിരുന്നു.
പ്രമേഹത്തിനും മറ്റുമായി വിവിധ തരത്തിലുള്ള മരുന്നുകള്‍ മുരുകന്റെ കൈവശം ഉണ്ടായിരുന്നു. വേദന സംഹാരിയുംഉറക്ക ഗുളികകളുമാണ് പിടികൂടിയത്. അന്വേഷണം തുടരുന്നതിനാല്‍ നാലുപേരും സഊദി മഹാസിനിലെ നാര്‍ക്കോട്ടിക് സെല്ലിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.