2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി ആശുപത്രി വിട്ടു

 

തൃശൂര്‍: കൊറോണ രോഗം സംശയിച്ച് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
നിലവില്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു പേരും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും 206 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നലെ പുതിയ സാമ്പിളുകളൊന്നും പരിശോധനയ്ക്ക് അയച്ചിട്ടില്ല.അതേസമയം, നിരീക്ഷണത്തില്‍ കഴിഞ്ഞ് തിരികെയെത്തുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ജില്ലയിലെ ഒരു സ്‌കൂളും കോളജും വിമുഖത കാണിച്ചത് ശ്രദ്ധയില്‍പെട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കു അധികൃതര്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.