2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

നിരഞ്ജന്‍ പാടി; നാദധാരയില്‍ ലയിച്ച് ആസ്വാദകര്‍

കോഴിക്കോട്: ‘ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം/ഇന്ദ്രധനുസിന്‍ തൂവല്‍പൊഴിയും തീരം /ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി/ എനിക്കിനിയൊരു ജന്മം കൂടി..’
എം.എ ഹാളിലിരുന്ന് ജനത്തെ സാക്ഷിനിര്‍ത്തി നിരഞ്ജന്‍ പാടുകയാണ്. വരുന്ന ഒരായിരം ജന്മത്തിലും അവന്റെ ശബ്ദം നമുക്കൊപ്പം ഉണ്ടാകും. അത്രയ്ക്ക് ശബ്ദമാധുര്യമാണവന്. ഒരു വൈകല്യത്തിനും തോല്‍പ്പിക്കാന്‍ സാധിക്കില്ല ആ മികവിനെ. ഓട്ടിസത്തെ സംഗീതം കൊണ്ട് തോല്‍പ്പിച്ചിരിക്കുകയാണ് പാലക്കാട് മേഴത്തൂര്‍ ജില്ലയിലെ ഈ പത്താംക്ലാസ് വിദ്യാര്‍ഥി. നടക്കാവ് ഐ.എം.എ ഹാളില്‍ നടന്ന നിരഞ്ജന്റെ സംഗീത പരിപാടിയില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്.
ഇതിനോടകം തന്നെ മൂന്ന് ആല്‍ബങ്ങളും ഈ മിടുക്കന്‍ പുറത്തിറക്കി. ആറാം വയസില്‍ കര്‍ണാട്ടിക് സംഗീത പഠനം ആരംഭിച്ചു.
2016 ല്‍ ഡോ. മെഹ്ബൂബ് രാജിന്റെ അടുത്തെത്തിയതോടെ സംഗീതത്തെ കൂടുതല്‍ പഠിക്കാന്‍ സാധിച്ചു. മകനുവേണ്ട എല്ലാ സഹായങ്ങളും ചെയ്ത് അച്ഛനും അമ്മയും നിരഞ്ജനൊപ്പമുണ്ട്. ജില്ലയിലെ ആദ്യ പരിപാടിയും നിരഞ്ജന്റെ 11-ാമത്തെ സംഗീത പരിപാടിയുമാണിത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.