2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നിരക്ക് ഏകീകരിക്കണം

പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനും തിരിച്ചു പറക്കാനും ഏക മാര്‍ഗം വിമാന യാത്രയാണ്. പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഭാഗ്യ പരീക്ഷണം പോലെയാണ്. മാസങ്ങള്‍ക്ക് മുമ്പെ ബുക്ക് ചെയ്യുമ്പോഴും പരിമിതമായ ടിക്കറ്റുകള്‍ എന്ന സന്ദേശമാണ് കാണാറുള്ളത്. ഇത് കാണുമ്പോള്‍ സഹികെട്ട് ബുക്ക് ചെയ്യെണ്ടി വരുന്ന യാത്രക്കാരന്‍ വിമാനത്തില്‍ സ്വന്തം സീറ്റിന് അടുത്തുള്ളവരോട് അന്വേഷികുമ്പോഴാണ് കാര്യം ബോധ്യപ്പെടുക .യാത്രയുടെ തലെ ദിവസം പോലും ടിക്കറ്റ് ലഭ്യമായിരുന്നു എന്നതിനെക്കാള്‍ അത്ഭുതം താന്‍ എടുത്ത എയര്‍ചാര്‍ജിനെക്കാള്‍ വിലക്കുറവില്‍ യാത്ര ചെയ്യുന്നു എന്ന വസ്തുതയാണ്. വാരാന്ത്യത്തില്‍ ടിക്കറ്റ് ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്ന കമ്പനികളില്‍ നമ്മുടെ സര്‍ക്കാറിന് നിയന്ത്രിക്കാന്‍ സാധിക്കുന്നവയുമുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന സത്യം. ബസ്, ഓട്ടോ തുടങ്ങിയവയുടെ യാത്രാനിരക്ക് നിയന്ത്രിക്കുന്ന സര്‍ക്കാറുകള്‍ക്ക് ഇന്ത്യന്‍ വിമാന കമ്പനികളുടെ നിരക്ക് എന്തുകൊണ്ട് ഏകീകരിക്കാന്‍ കഴിയുന്നില്ല ഇതിന്റെ പിന്നിലെ കള്ളക്കളി പുറത്തു കൊണ്ടുവരണം.

സഫീര്‍ ജാറംകണ്ടി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News