2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

നിരക്കുകള്‍ കൂട്ടി ഓട്ടോ 25 (1.5 കി.മി) ടാക്‌സി 175 (5 കി.മി)

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1. 25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. മന്ത്രിസഭായോഗം നിരക്കുവര്‍ധന അംഗീകരിച്ചു. തീരുമാനം ഇന്ന് നിയമസഭയെ അറിയിക്കും. അതിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
ഇന്ധന വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണു തീരുമാനം. ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്‌സി നിരക്ക് 200 രൂപയായും എന്‍ജിന്‍ ശേഷി 1500 സി.സിക്കു മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 250 രൂപയായും വര്‍ധിപ്പിക്കണം എന്നായിരുന്നു കമ്മിഷന്റെ ശുപാര്‍ശ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.