2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്നലെ അവസാനിച്ചു. ആകെ 15 ദിവസമാണ് സഭ സമ്മേളിച്ചത്. ധനവിനിയോഗബില്ലുകള്‍ ഉള്‍പ്പെടെ എട്ടുബില്ലുകള്‍ പാസാക്കി. 2017ലെ കേരള ധനകാര്യബില്‍ സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.
12 അടിയന്തരപ്രമേയത്തിനുള്ള അവതരാണാനുമതി നോട്ടിസ് സഭ പരിഗണിച്ചു. 390 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 4205 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. 45 ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ വാക്കാല്‍ മറുപടി നല്‍കി. 24 ശ്രദ്ധക്ഷണിക്കല്‍ നോട്ടിസുകളിലൂടെയും 136 സബ്മിഷനുകളിലുമായി ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളും സഭയില്‍ ഉന്നയിക്കപ്പെട്ടു.
ചട്ടം 300 പ്രകാരം റവന്യൂമന്ത്രി പ്രസ്താവന നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയര്‍ന്ന വധഭീഷണിക്കെതിരേയും കോട്ടയം വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും രണ്ടു പ്രമേയങ്ങളും സഭ ഐകകണ്‌ഠ്യേന പാസാക്കി. നിയമസഭാ അംഗമായി 50 വര്‍ഷം പൂര്‍ത്തീകരിച്ച കെ.എം മാണിയെ സഭ അനുമോദിച്ചു.
നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും നിയമസഭാ അംഗങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ ലോഞ്ചിങും നിര്‍വഹിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.