2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സ്വാശ്രയം കത്തിക്കയറും

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ രണ്ടാമത് സമ്മേളനം ഇന്ന് ആരംഭിക്കും. 29 ദിവസം നീളുന്ന സമ്മേളനത്തില്‍ സ്വാശ്രയ പ്രവേശനവും സൗമ്യ വധക്കേസും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും പ്രതിപക്ഷ ശ്രമം.
കേരള കോണ്‍ഗ്രസ്(എം) പ്രത്യേക ബ്ലോക്കായി മാറിയ പ്രത്യേകതയും ഇക്കുറിയുണ്ട്. ബജറ്റ് പാസാക്കുന്നതിനു പുറമേ മൂന്നു സുപ്രധാന ബില്ലുകളും സഭയുടെ പരിഗണനക്കെത്തും. ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി സൗമ്യ വധക്കേസിലെ സുപ്രിംകോടതി വിധിയും സി.പി.എം- ബി.ജെ.പി സംഘര്‍ഷവും പ്രതിപക്ഷം ഉന്നയിക്കും. സഭയില്‍ ഉന്നയിക്കേണ്ട സുപ്രധാന വിഷയങ്ങള്‍ പൊതുജനങ്ങളില്‍ നിന്നു സ്വീകരിച്ചു ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പുത്തന്‍രീതി സഭാചരിത്രത്തില്‍ പുതുമയാവും.
പ്രതിപക്ഷത്തെ ഭിന്നതയും കെ.ബാബുവിനെതിരേയുളള വിജിലന്‍സ് അന്വേഷണവും ഉയര്‍ത്തി പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് എളുപ്പമാകും.
ഇതിനു പുറമെ അടിസ്ഥാന സൗകര്യ നിക്ഷേപനിധി അഥവാ കിഫ്ബി, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍, ദേവസ്വം നിയമനഭേദഗതി ബില്‍ എന്നിവയും സഭയില്‍ ചര്‍ച്ചയാവും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.