2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

നിയമസഭാ കവാടത്തിലെ സാമാജികരുടെ സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക്

 

തിരുവനന്തപുരം: ശബരിമലയിലേര്‍പ്പെടുത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിന്‍വലിക്കണമെന്നും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, ഡോ. എന്‍. ജയരാജ് എന്നിവര്‍ നിയമസഭാ കവാടത്തിനുമുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം നാലാം ദിവസം പിന്നിട്ടു. ശബരിമല പൂര്‍വസ്ഥിതിയിലായാല്‍ മാത്രമേ ഭക്തജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ ദര്‍ശനത്തിനെത്താന്‍ കഴിയുകയുള്ളൂ. ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയും അനാവശ്യ നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം അനുഷ്ഠിക്കുന്നതെന്നും എം.എല്‍.എമാര്‍ പറഞ്ഞു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ ബാലന്‍, എ.സി മൊയ്തീന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ എം.എല്‍.എമാരെ സന്ദര്‍ശിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.