2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

നിയന്ത്രണ രേഖയ്ക്കു സമീപം വെടിവയ്പ്; ജവാന് വീരമൃത്യു; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്കു സമീപം ടാങ്ധറില്‍ ഇന്ത്യ-പാക് വെടിവയ്പ്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുകയായിരുന്നു. പാക് വെടിവയ്പ്പില്‍ ഒരു ജവാന്‍ മരിച്ചു. ജമ്മുകശ്മിരിലെ ഗഗ്രിയാല്‍ ഗ്രാമത്തിലെ മുപ്പത്തിനാലുകാരനായ നായിക് കൃഷ്ണലാല്‍ ആണ് മരിച്ചത്.

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ജമ്മു കശ്മിരിലെ സുന്ദര്‍ബേനി സെക്ടറിലാണ് ആദ്യം ആക്രമണം നടന്നത്. 2003ലെ വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഇത് രണ്ടാമത്തെ ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

2017ല്‍ പൂഞ്ചിലെ രാജൗരി സെക്ടറിലായിരുന്നു ആക്രമണം നടന്നത്. പാക് ആര്‍മി പോസ്റ്റുകള്‍ക്ക് നേരെ കനത്ത പ്രഹരമാണ് ഇന്ത്യ നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News