2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നിയന്ത്രണത്തിനൊപ്പം കരുതലുമായി സര്‍ക്കാര്‍

 

മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനൊപ്പം കരുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പുതിയ ഓര്‍ഡിനസ് കൊïുവരാനും സംസ്ഥാനത്തെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
 എല്ലാ മദ്യവില്‍പനകേന്ദ്രങ്ങളും കള്ളുഷാപ്പുകളും അനിശ്ചിതകാലത്തേക്ക് അടയ്ക്കും
 ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കി വരുന്ന 35 കിലോ അരി തുടരും
 നീല, വെള്ള കാര്‍ഡുകളിലുള്ളവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച അരി 15 കിലോയായി വര്‍ധിപ്പിച്ചു, പല വ്യജ്ഞനകിറ്റുകളും നല്‍കും
 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നതിനായി നഗരസഭകളിലും പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ സ്ഥാപിക്കും
 പകര്‍ച്ചവ്യാധി തടയല്‍ പ്രവര്‍ത്തനത്തിനുള്ള കേരള എപിഡെക്‌സ് ഡിസീസിസ് ഓര്‍ഡിനന്‍സ് അംഗീകരിച്ചു
 സാനിറ്ററൈസുകളും എട്ടുവിഭാഗം മരുന്നുകളും വാങ്ങുന്നതിന് കെ.എസ്.ഡി.പിക്ക് ടെïര്‍ നടപടികളില്‍ ഇളവു നല്‍കും
 രïുമാസത്തെ ക്ഷേമപെന്‍ഷന്‍ 27ന് വിതരണം ആരംഭിക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.