2017 February 26 Sunday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി

ഹരിപ്പാട്:  നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ കനകക്കുന്ന് ജെട്ടിയിലെ ശശിയുടെ ഉടമസ്ഥയിലുളള കടയിലേക്കാണു ടാങ്കര്‍ ലോറി പാഞ്ഞുകയറിയത്.
കടയുടെ ഗ്രില്ലും കോണ്‍ക്രീറ്റ് സ്ലാബുള്‍പ്പെടെ തകര്‍ന്നു. ഗ്ലാസുള്‍പ്പെടെ ലോറിയുടെ മുന്‍വശവും തകര്‍ന്നു. ലോറിയിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നേരം പുലരുന്നതിന് മുന്‍പായതിനാല്‍ കടയിലും ആരുമുണ്ടായിരുന്നില്ല.
ടാങ്കര്‍ ലോറി കക്കൂസ് മാലിന്യം ഉപേക്ഷിക്കാനെത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജനവാസ മേഖലയില്‍ കക്കൂസ്  മാലിന്യം ഉപേക്ഷിച്ച് കടക്കുന്നത് മുതുകുളത്തും പരിസര പ്രദേശങ്ങലിലും  സ്ഥിരം സംഭവമാണ്.