2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

നിപാ: സമരക്കാരില്‍ പകുതി പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കാമെന്ന് പ്രിന്‍സിപ്പല്‍

ചേവായൂര്‍: നിപാ പ്രതിരോധ കാലത്ത് സേവനം ചെയ്ത തൊഴിലാളികളോട് വിവേചനം കാണിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍. സ്ഥിരനിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന 42 പേരില്‍ പകുതി പേരെ താല്‍ക്കാലിക ജീവനക്കാരായി തിരിച്ചെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ സമരക്കാരെ അറിയിച്ചു. മെയ് 31ഓടെ നിപാ അവസാനിച്ചെന്നും അതിനുശേഷം സേവനം ചെയ്തവരെ അംഗീകരിക്കില്ലെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.
എന്നാല്‍ പ്രിസിപ്പലിന്റെ തീരുമാനം സമരക്കാര്‍ അംഗീകരിച്ചില്ല. ജോലി സ്ഥിരത നല്‍കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയ 42 പേരെയും അംഗീകരിക്കണമെന്നും സ്ഥിരനിയമനം നല്‍കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. മെയ് 31ഓടെ നിപാ അവസാനിച്ചുവെന്നു പറയുന്നത് ശരിയല്ലെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു. മെയ് 31നു ശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
രോഗികളെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടിയതും 31നു ശേഷമായിരുന്നു.
ഈ സമയങ്ങളിലെല്ലാം തങ്ങള്‍ നിപാ വാര്‍ഡുകളില്‍ ജോലി ചെയ്യുകയായിരുന്നു. ഇതെല്ലാം പരിഗണിച്ചു തന്നെയാണ് ആരോഗ്യമന്ത്രി ഞങ്ങള്‍ക്ക് സ്ഥിരനിയമനം ഉറപ്പുനല്‍കിയതെന്നും ഇവര്‍ പറയുന്നു.
സമരക്കാരെ ഭിന്നിപ്പിച്ച് സമരം പൊളിക്കാന്‍ ഒരുവിഭാഗം രാഷ്ട്രീയക്കാരുടെ ഇടപെടലാണ് പ്രിന്‍സിപ്പലിന്റെ പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയ സംഘടനകളുടെയും സഹായം തേടുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.