2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

നിത അംബാനി ഒളിംപിക് ചാനല്‍ കമ്മിഷന്‍ അംഗം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഒളിംപിക കമ്മിറ്റിയിലെ ആദ്യ വനിതയായി തെരഞ്ഞെടുക്കപ്പെട്ട നിതാ അംബാനി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. കമ്മിറ്റിയിലെ ഏറ്റവും സുപ്രധാന ഘടകമായ ഒളിംപിക് ചാനല്‍ കമ്മിഷന്‍ അംഗമായിട്ടാണ് നിതയെ കഴിഞ്ഞ ദിവസം ഐ.ഒ.സി തെരഞ്ഞെടുത്തത്. ഇതിനു പുറമേ ഒളിംപിക് എജുക്കേഷന്‍ കമ്മിഷന്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
16 അംഗ ഒളിംപിക് ചാനല്‍ കമ്മിഷനിലേക്ക് നിത തെരഞ്ഞെടുക്കപ്പെട്ടത്. ലോറന്‍സ് ഫ്രാന്‍സിസ് പ്രോബ്സ്റ്റ് ആണ് കമ്മിഷന്‍ ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിയോ ഒളിംപിക്‌സ് വേളയിലാണ് ഡിജിറ്റല്‍ ചാനലായ ഒളിംപിക് ചാനല്‍ നിലവില്‍ വന്നത്. അതേസമയം ഒളിംപിക് കമ്മിറ്റിയില്‍ 70 വയസുവരെ തുടരാന്‍ നിത അംബാനിക്ക് സാധിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.