2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

നിതിഷ് കടാര വധം: യാദവ് സഹോദരന്മാരുടെ ശിക്ഷ സുപ്രിം കോടതി ശരിവച്ചു

  • വികാസിനും വിശാലിനും 25 വര്‍ഷം തടവ്

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിതിഷ് കടാര വധത്തില്‍ ഹൈക്കോടതി വിധിച്ച ശിക്ഷ ശരിവച്ച് സുപ്രിം കോടതി. ഡി.പി യാദവിന്റെ മകന്‍ വികാസ് യാദവിന്റെയും അനന്തരവന്‍ വിശാല്‍ യാദവിന്റെയും ശിക്ഷയാണ് സുപ്രിം കോടതി ശരിവച്ചത്.

2002 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. നിതിഷ് കടാരയുടെ സഹോദരിയുമായി വികാസ് യാദവിനുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണം. 2002 ഫെബ്രുവരി 17ന് ഗസിയാബാദില്‍ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുത്ത കടാരയെ വികാസും വിശാലും ചേര്‍ന്ന് തട്ടികൊണ്ടുപോയി ഡീസലൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മൂന്നു ദിവസങ്ങള്‍ക്കു ശേഷം ദേശീയപാതയ്ക്ക് സമീപം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

നേരത്തെ ഡല്‍ഹി ഹൈക്കോടതി ഇരുവര്‍ക്കും 50 ലക്ഷം രൂപയും 25 വര്‍ഷം തടവുമാണ് വിധിച്ചിരുന്നത്. ഈ ശിക്ഷയാണ് ദിപക് മിശ്രയും സി.നാഗപ്പനും അടങ്ങിയ ബെഞ്ച് ശരിവച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.