2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

നിക്കോളാ കലിനിച്ച് അത്‌ലറ്റിക്കോ മാഡ്രിഡില്‍

മാഡ്രിഡ്: ലോകകപ്പ് മത്സരത്തിനിടെ വിവാദം സൃഷ്ടിച്ച ക്രൊയേഷ്യന്‍ ഫുട്‌ബോളര്‍ നിക്കോളാ കലിനിച്ച് ലാലിഗ ക്ലബായ അത്‌ലറ്റിക്കൊ മാഡ്രിഡില്‍ ചേര്‍ന്നു. ഇറ്റാലിയന്‍ ക്ലബായ എ.സി മിലാനില്‍ നിന്നാണ് താരം സ്‌പെയിനിലേക്ക് ചുവട് മാറുന്നത്. ലോകകപ്പിനിടെ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് താരത്തെ ക്രൊയേഷ്യന്‍ അധികൃതര്‍ നാട്ടിലേക്ക് അയച്ചിരുന്നു. 30 വയസുകാരനായ താരം സ്‌ട്രൈക്കറാണ്. ഒരു വര്‍ഷം മാത്രമാണ് താരം മിലാനില്‍ കളിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.