2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നികുതി വര്‍ധനവ്: ഗള്‍ഫ് കാര്‍ഗോ മേഖല അടച്ചുപൂട്ടല്‍ ഭീഷണിയില്‍

റിയാദ്: ഇന്ത്യയില്‍ അടുത്തിടെ നടപ്പാക്കിയ നികുതി വര്‍ധനവില്‍ കാര്‍ഗോ മേഖലയെയും ഉള്‍പ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധം. കാല്‍ നൂറ്റാണ്ട് മുന്‍പ് പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവ് ഒഴിവാക്കിയതോടെ 41 ശതമാനം നികുതി കൂടി ഇനി കാര്‍ഗോ അയക്കാന്‍ ആവശ്യമാകും. ജി.സി.സി രാഷ്ട്രങ്ങളില്‍ മലയാളികളുടെ ഉടമസ്ഥതയിലുളള നൂറുകണക്കിന് സ്ഥാപനങ്ങളും ആയിരക്കണക്കിന് ജീവനക്കാരും ഇതോടെ ആശങ്കയിലായി. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ, 28 ശതമാനം സംയോജിത ചരക്ക് സേവന നികുതി, മൂന്ന് ശതമാനം സെസ് എന്നിങ്ങനെ 41 ശതമാനം നികുതിയാണ് ജൂണ്‍ 30 മുതല്‍ നിലവില്‍ വന്നത്. 20,000 രൂപവരെയുളള ഗിഫ്റ്റുകള്‍ക്ക് ജൂണ്‍ 30വരെ ഡ്യൂട്ടി ഫ്രീ അനുവദിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.