2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

നികുതി റിട്ടേണ്‍ പുനഃപരിശോധന: രാഹുലിന്റെയും സോണിയയുടെയും ഹരജി തള്ളി

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. 2011-12 വര്‍ഷം ഇരുവരും നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ വിശദാംശങ്ങള്‍ പുനഃപരിശോധിക്കാന്‍ നേരത്തെ ആദായനികുതി വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
ആദായനികുതി വകുപ്പിന് അവ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ടെന്നു ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, എ.കെ ചാവഌഎന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഇതേ കാലയളവിലെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് നല്‍കിയ ഹരജിയും തള്ളിയിട്ടുണ്ട്.
ഹരജിക്കാര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ആദായനികുതി വകുപ്പിനെ നേരിട്ട് അറിയിക്കാമെന്നു കോടതി വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.