2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

നാസ വിക്ഷേപിച്ച ഉപഗ്രഹം ‘ബെന്നു’വിനടുത്ത്

വാഷിങ്ടണ്‍: ഭൂമിയില്‍ വന്നിടിക്കാന്‍ ഗവേഷകര്‍ ഏറെ സാധ്യത കല്‍പിച്ചിരിക്കുന്ന ഛിന്നഗ്രഹത്തിനു സമീപത്തേക്കു നാസ വിക്ഷേപിച്ച ഉപഗ്രഹമെത്തി. ‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിനു സമീപമാണ് നാസയുടെ ഒസിരിസ്‌റെക്‌സ് ഉപഗ്രഹം എത്തിയത്
ഭൂമിയുമായി വന്നിടിക്കാന്‍ ഏറ്റവും സാധ്യത കല്‍പിച്ചിരിക്കുന്ന ഛിന്നഗ്രഹങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബെന്നുവിന്റെ സ്ഥാനം. ഭൂമിക്കു നേര്‍ക്കുള്ള ബെന്നുവിന്റെ ഭീഷണി തുടങ്ങിയിട്ട് 150 വര്‍ഷത്തോളമായി. ഇതിനെ ബഹിരാകാശത്തുവച്ചുതന്നെ ‘സ്‌ഫോടനത്തിലൂടെ’ തകര്‍ക്കുന്നതിനെപ്പറ്റിയുള്ള ആലോചനകളും നാസയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇത് എത്രമാത്രം ഭൂമിക്കു ഭീഷണിയാണെന്നറിയാനാണ് ഒസിരിസിന്റെ ശ്രമം.
‘നാം എത്തിയിരിക്കുന്നു’ എന്ന വാക്കുകളോടെയാണ് ഈ ചരിത്രനിമിഷത്തെ നാസയിലെ ഒസിരിസ് ഗവേഷകസംഘം സ്വീകരിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.