2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

നാവികസേനയുടെ വാഹനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി

 

മട്ടാഞ്ചേരി: കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനം നടത്തിക്കൊണ്ടിരിക്കെ അതുവഴി കടന്നു വന്ന നാവിക സേനയുടെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തോപ്പുംപടിയിലായിരുന്നു സംഭവം.
വാഹനം നിര്‍ത്താന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി. ഇതോടെ എഞ്ചിന്‍ ഓഫ് ചെയ്യണമെന്നായി പ്രവര്‍ത്തകര്‍. ഡ്രൈവര്‍ എഞ്ചിന്‍ ഓഫാക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകരിലൊരാള്‍ വാതില്‍ തുറന്ന് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്തു. ഇതോടെ പ്രവര്‍ത്തകര്‍ സര്‍ക്കാരിനും ,നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം മുഴക്കി കൂട്ടത്തോടെയെത്തി.
1രാജ്യസുരക്ഷാ സേനയുടെ വണ്ടിയാണ് തടഞ്ഞതെങ്കിലും ആദ്യഘട്ടത്തില്‍ പൊലിസ് കാഴ്ചക്കാരായി നിന്നു. ഇതോടെയാണ് പ്രവര്‍ത്തകര്‍ ആവേശഭരിതരായത്. എന്നാല്‍ സംഗതി കൈവിട്ടു പോകുമെന്ന് കണ്ടതോടെ പൊലിസ് എത്തി പ്രവര്‍ത്തകരെ മാറ്റി താക്കോല്‍ വാങ്ങി ഡ്രൈവര്‍ക്ക് നല്‍കി വാഹനം വിട്ടയക്കുകയുമായിരുന്നു. ഇതിനിടെ ചിലര്‍ വാഹനത്തില്‍ കൈ കൊണ്ട് അടിക്കുകയും ചെയ്തു.മുതിര്‍ന്ന നേതാക്കള്‍ വിലക്കിയിട്ടും വാഹനം ഓടി പോകും വരെ അടി തുടര്‍ന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.